Posted By editor1 Posted On

വാഷിംഗ്ടണിൽ ഉണ്ടായ വെടിവെപ്പിൽ കുവൈറ്റ് നയതന്ത്രപ്രതിനിധി അത്ഭുതകരമായി രക്ഷപ്പെട്ടു

അമേരിക്കയിലെ വാഷിംഗ്ടണിൽ അമേരിക്കയിലെ കുവൈറ്റ് എംബസി ഉദ്യോഗസ്ഥന് നേരെ നടന്ന വെടിവെപ്പിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. വാഷിംഗ്ടണിലെ കുവൈറ്റ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കോൺസുലർ മുഹമ്മദ് അൽ അമീരിയാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീരിയുടെ കാറിന് നേരെ ആക്രമി വെടി ഉയർക്കുകയായിരുന്നു. കുട്ടികളെ സ്കൂളിൽ നിന്നും കൊണ്ടുപോകുന്നതിനായി വരികയായിരുന്നു ഇദ്ദേഹം. മാനസികമായി വെല്ലുവിളി നേരിടുന്ന ആളാണ് ഇരുപതിലധികം തവണ അമീരിയുടെ കാറിന് നേരെ വെടിയുതിർത്തത്. പിന്നീട് ഇയാൾ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നിരവധിതവണ വെടിയുതിർത്തെങ്കിലും കുവൈറ്റ് നയതന്ത്രപ്രതിനിധി പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അക്രമി മാനസികരോഗി ആണെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. അൽ അമീരിയുടെ കാർ സുരക്ഷാ സംഘം പരിശോധിച്ചു. സംഭവത്തിൽ യുഎസ് സുരക്ഷാ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *