Posted By Editor Editor Posted On

ലഗേജ് നിയമങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍; വിശദാംശം ചുവടെ

കുവൈറ്റ്: ലഗേജ് നിയമം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫ് എയര്‍ലൈനുകള്‍. സൗജന്യ ബാഗേജ് പരിധി കുറച്ച് ഒന്നിലേറെ ബാഗുകള്‍ക്ക് അധിക പണം ഈടാക്കുക, ഹാന്‍ഡ് ബാഗേജ് ഒന്നില്‍ പരിമിതപ്പെടുത്തുക എന്നിങ്ങനെയുള്ള നിയമങ്ങളാണ് കര്‍ശനമാക്കുന്നത്. ഇന്ധനവില വര്‍ധന നേരിട്ട സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇക്കണോമി ക്ലാസില്‍ 30 കിലോഗ്രാം ഫ്രീ ബാഗേജ് നല്‍കിയിരുന്ന ചില എയര്‍ലൈനുകള്‍ ഇപ്പോള്‍ 25 കിലോയാക്കി കുറച്ചിട്ടുണ്ട്.

അനുവദിച്ച ലഗേജിനെക്കാള്‍ ഒന്നിലേറെ ബാഗുകള്‍ ഉണ്ടെങ്കില്‍ അധികമുള്ള ഓരോന്നിനും 15-20 ദിര്‍ഹം വരെ (311-414 രൂപ) ഈടാക്കുകയും ചെയ്യും. നേരത്തേ ഹാന്‍ഡ് ബാഗേജിനു പുറമേ ലാപ്‌ടോപ്പും മറ്റു വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികളും അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഡ്യൂട്ടിഫ്രീ സാധനങ്ങള്‍ ഉള്‍പ്പെടെ 7 കിലോയില്‍ കൂടാന്‍ പാടില്ലെന്നാണു കര്‍ശന നിര്‍ദേശം. ഒരു കിലോ കൂടിയാലും അധിക പണം അടക്കേണ്ടി വരും. ബജറ്റ് എയര്‍ലൈനുകളും നിയമം കര്‍ശനമാക്കിയിട്ടുണ്ടങ്കിലും ചിലര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ അധിക ബാഗേജ് കുറഞ്ഞനിരക്കില്‍ അനുവദിക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *