Posted By Editor Editor Posted On

കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയിലായി. ജിലീബ് അല്‍-ഷുയൂഖ് മേഖലയിലാണ് സംഭവം. ചൂതാട്ടം നടത്തുകയായിരുന്ന 10 ഏഷ്യക്കാരെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചത്. ഇവരുടെ കൈവശം പണവും കണ്ടെത്തി.

വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv

അതേ സമയം ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യം നല്‍കുക. കുവൈറ്റ് പോലീസിന്റെ കര്‍ശനമായ നിര്‍ദേശം എല്ലാ ജനങ്ങളും പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *