കുവൈറ്റ്: കുവൈറ്റില്‍ രണ്ട് ദിവസം മുമ്പാണ് കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ പൊലീസുകാര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് പുറത്തിറക്കിയത്. ഇതി സംബന്ധിച്ച വിശദവിവരം പബ്ലിക് സെക്യൂരിറ്റി സെക്ടറിനായുള്ള ഇന്റീരിയര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫരാജ് അല്‍ സൗബിയാണ് പുറത്തുവിട്ടത്.
പോലീസുകാരെയും മറ്റുള്ളവരെയും ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും കുരുമുളക് സ്‌പ്രേ ഉപയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിയമവാഴ്ച ഉറപ്പാക്കാനും സുരക്ഷയും പൊതുക്രമവും നിലനിര്‍ത്താനും പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കുരുമുളക് സ്‌പ്രേ ദുരുപയോഗം ചെയ്യരുത്, ഉപയോഗിക്കുന്നതിന് മുമ്പ് നിയമലംഘകനെ ഇക്കാര്യം ധരിപ്പിക്കും കീഴടങ്ങാന്‍ സന്നദ്ധനാണെങ്കില്‍ സ്‌പ്രേ ചെയ്യുന്നത് ഒഴിവാക്കാം. ജീവന് ഭീഷണിയുണ്ടാകുന്ന തരത്തില്‍ ഉപയോഗിക്കരുത് എന്നിങ്ങനെ കൃത്യമായ നിര്‍ദേശങ്ങളും ഇക്കാര്യത്തില്‍ നല്‍കിയിട്ടുണ്ട്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl