വിജയ് ചിത്രം ‘ബീസ്റ്റിന്’ കുവൈറ്റിൽ വിലക്ക്

വിജയിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ബീസ്റ്റിന് കുവൈറ്റിൽ വിലക്ക്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം രാജ്യത്ത് നിരോധിച്ചതിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. നേരത്തെ കുറുപ്പ്, എഫ്ഐആർ തുടങ്ങിയ ചിത്രങ്ങൾക്ക് കുവൈറ്റിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ‘ബീസ്റ്റ്’ തമിഴ്, ഹിന്ദി ട്രെയിലറുകൾ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. അടുത്ത ദിവസങ്ങളിൽ തെലുങ്ക്, മലയാളം, കന്നഡ ട്രെയിലറുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ചിത്രം ബോക്‌സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൺ പിക്ചേഴ്സാണ് ബീസ്റ്റിന്റെ നിർമ്മാതാക്കൾ. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top