കുവൈറ്റിൽ അൾട്രാ പെട്രോൾ വില വർദ്ധിച്ചു. ലിറ്ററിന് 35 ഫിൽസ് 235 ഫിൽസാക്കി. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയാണ് ഈകാര്യം അറിയിച്ചത്. ലിറ്ററിന് 200 ഫിൽസുണ്ടായിരുന്ന അൾട്രാ / 98 ഓക്റ്റയിൻ പെട്രോളിന് 235 ഫിൽസ് ആയാണ് വില വർധിപ്പിച്ചത്. 2021 ജൂലൈയിൽ 165 ഫിൽസായിരുന്ന അൾട്ര പെട്രോൾ മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിച്ചാണ് ഇപ്പോഴത്തെ വിലയിൽ എത്തിയത്. ഗുണനിലവാരം കൂടിയ അൾട്രാ പെട്രോൾ കുവൈറ്റികളും, സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരുമാണ് ഉപയോഗിക്കുന്നത്. മറ്റു പെട്രോൾ ഇനങ്ങളുടെ വിലയിൽ മാറ്റമില്ല. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Related Posts
ജാഗ്രത! ടെലഗ്രാം വഴി പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; ചതിക്കുഴിയിൽ വീഴരുതെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്