കുവൈത്ത് സിറ്റി :
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം . ഒരു ദിനാറിന് 251 രൂപയോളമാണ് ഇന്നത്തെ വിനിമയ നിരക്ക്. ഇതോടെ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികൾ തിരക്ക് കൂട്ടുകയാണെന്നാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ നിന്നുള്ള വിവരം റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം ചരിത്രത്തിൽ ആദ്യമായി ഒരു കുവൈത്തി ദിനാറിന് 251.50 രൂപ വിനിമയ നിരക്ക് ലഭിച്ചിരുന്നു ഇപ്പോൾ സാധാരണക്കാരായ പ്രവാസികൾക്ക് ശമ്പളം കിട്ടുന്ന സമയം കൂടി ആയതിനാൽ വിനിമയ നിരക്കിലെ ഇടിവ് പ്രവാസികൾക്ക് ചെറുതല്ലാത്ത നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്
. ഇപ്പോഴത്തെ അവസ്ഥ നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന് ഇനിയും മൂല്യം കൂടാൻ സാധ്യതയുണ്ടെന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU