വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ വസ്ത്രങ്ങളും, ഷൂസുകളും വൻതോതിൽ അടങ്ങിയ വെയർഹൗസ് പിടിച്ചെടുത്തു. വിൽപനയ്ക്കായി കടകളിൽ വിതരണം ചെയ്യുന്നതിനായാണ് ഇവ വലിയ തോതിൽ സൂക്ഷിച്ചിരുന്നത്. ഗോഡൗണിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പരിശോധന സംഘം സാധനങ്ങൾ കണ്ടുകെട്ടുകയും ഗോഡൗൺ അടച്ചു പൂട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU