അർദിയ മേഖലയിൽ കുവൈറ്റ് പൗരനെയും, ഭാര്യയെയും, ഇളയ മകളെയും ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ വിട്ടയച്ചു. വീട്ടുകാരിയെ ചോദ്യംചെയ്തതിൽ നിന്ന് അവർ മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടിൽ ജോലി ചെയ്തിരുന്നതായും, മരണപ്പെട്ട കുടുംബത്തോടൊപ്പം താമസിച്ചിരുന്നില്ലെന്നും കണ്ടെത്തി. ഇന്നലെയാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയതിനാൽ കൊലപാതകം നടന്ന് രണ്ട് ദിവസത്തിലേറെയായി എന്നാണ് നിഗമനം. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നിരവധി തവണ കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. മരണമടഞ്ഞ സ്വദേശിയുടെ ഭാര്യ സഹോദരനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. അമ്മയുടെയും, പെൺമക്കളുടെയും സ്വർണവും, പണവും എടുക്കാത്തതിനാൽ കൊലപാതകം പണത്തിനു വേണ്ടിയല്ല എന്നാണ് കണ്ടെത്തൽ. കുറ്റവാളിയെ എത്രയും വേഗം കണ്ടെത്തുന്നതിനായി ഡിറ്റക്ടീവുകൾ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതിയെ ഉടൻ തന്നെ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Home
Kuwait
അർദിയ മേഖലയിൽ കുവൈറ്റ് കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരിയായ വേലക്കാരിയെ വിട്ടയച്ചു
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക