കുവൈറ്റിലെ പ്രമുഖ കൗമാര ഗായകനായ ഹുസൈൻ അൽ അജ്മി അന്തരിച്ചു. പത്തു വയസ്സായിരുന്നു ഹുസൈന് പ്രായം. ഷബിൽ യാം എന്ന പേരിലറിയപ്പെടുന്ന ഹുസൈൻ കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കോമയിൽ ആയി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സൽമാൻ രാജാവും കിരീടാവകാശിയും വിദഗ്ധ ചികിത്സയ്ക്കായി റിയാദിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകിയെങ്കിലും, റിയാദിലേക്ക് മാറ്റും മുൻപ് ഇന്ന് ഉച്ചയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് സ്ഥിതി ഗുരുതരമാകാൻ കാരണമെന്നാണ് റിപ്പോർട്ട്. ഹുസൈൻ അൽ അജ്മിയുടെ അകാല വിയോഗത്തിൽ ആയിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar