കുവൈറ്റിൽ ദേശീയ ദിനാഘോഷ ദിവസങ്ങളിൽ നേരിയ മഴയ്ക്കും, പൊടിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി. പകൽ സമയത്ത് താപനില 31 ഡിഗ്രി സെൽഷ്യസിനും രാത്രി 15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, ശനിയാഴ്ചയോടെ, മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയും, പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞത് 15 ഡിഗ്രി സെൽഷ്യസിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച കാറ്റിന്റെ വേഗത കുറയുകയും, കാലാവസ്ഥ ചൂടുള്ളതായിരിക്കുകയും, താപനില പരമാവധി 26 ഡിഗ്രി സെൽഷ്യസിലും 11 ഡിഗ്രി സെൽഷ്യസിലും കുറയുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar