Posted By Editor Editor Posted On

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 250 മലയാളി നഴ്സുമാർ; മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കി കമ്പനി.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു ജോലി നഷ്ടമായിരിക്കുന്നത്‌. ഇവരിൽ 250 ഓളം പേർ മലയാളികളാണ്. ജീ. ടി. സി അൽ സുകൂർ കമ്പനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കപ്പെട്ട നഴ്‌സുമാരാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിട്ടുള്ളത്. നാല് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വിവിധ കാലങ്ങളിൽ ഇവരിൽ ഭൂരിഭാഗം പേർക്കും കമ്പനി നിയമനം നൽകിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

ഇവരുടെ തൊഴിൽ കരാർ ഈ മാസം 26 നു അവസാനിക്കുകയാണെന്നുള്ള കാര്യം കമ്പനി അധികൃതർ ഇവരെ അറിയിച്ചത് ജനുവരി 24 നാണ്. ഇപ്പോൾ അവധിയിൽ നാട്ടിലേക്ക് പോകണമെന്നും പുതിയ കരാർ ലഭിച്ചാലുടൻ വീണ്ടും ജോലി നൽകാം എന്നുമാണ് കമ്പനി ഇവരെ ധരിപ്പിച്ചിരിക്കുന്നത്. എന്നാൽ കമ്പനി റിലീസ് നൽകിയാൽ നേരിട്ട് ഇവർക്ക് ഉയർന്ന ശമ്പളത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ തന്നെ നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പണം വാങ്ങിയുള്ള പുതിയ റിക്രൂട് നടത്താനുള്ള സാധ്യത കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്നത് കൊണ്ട് കമ്പനി അതിനു തയ്യാറാകുന്നില്ല എന്നാണു നഴ്‌സുമാർ പറയുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക്‌ 350 ദിനാറും ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവർക്ക്‌ 300 ദിനാറുമാണു കമ്പനി ശമ്പളം നൽകുന്നത്‌. പക്ഷെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഇതിനു ഇരട്ടിയിലധികം തുകയാണു കമ്പനി ഈടാക്കുന്നതെന്നും മറ്റു സേവന ആനുകൂല്യങ്ങൾ ഒന്നും തന്നെ കമ്പനി ഇവർക്ക് നൽകുന്നുമില്ലന്നും നഴ്സുമാർ ആരോപിച്ചു. ഇതിനുമുൻപും നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിന് എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നഴ്സുമാരുടെ തൊഴിൽ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു സ്ഥാനപതി സിബി ജോർജ് കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതായാണു വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

Comments (0)

Leave a Reply

Your email address will not be published. Required fields are marked *