അബൂദബി സ്​ഫോടനം: രണ്ട്​ ഇന്ത്യക്കാരുൾപ്പെടെ മൂന്നു മരണം

അബുദാബിയിലെ മുസഫയിൽ തിങ്കളാഴ്ച പെട്രോൾ ടാങ്കറുകൾക്ക് തീപ്പിടിച്ചുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിമാനത്താവളത്തിൽ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തും മുസഫയിൽ അഡ്നോക് സംഭരണ ടാങ്കുകൾക്ക് സമീപവുമാണ് തീപിടിത്തമുണ്ടായത്. മുസഫലിൽ മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം മുസഫയിലെ ഐഡാക് -3 ലാണ് സ്ഫോടനം നടന്നതെന്നും യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . കൂടുതൽ അന്വേഷണം നടന്നു വരികയാണ് . ഡ്രോണുകൾ പോലുള്ള പറക്കുന്ന വസ്തു ഈ പ്രദേശങ്ങളിൽ വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KnbUM02CJotExo2EeDe6ip

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy