കുവൈറ്റിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ ശുപാർശ. വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്കാണ് മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ക്വാറന്റൈൻ വ്യവസ്ഥ നിർത്തലാക്കാൻ ശുപാർശ സമർപ്പിച്ചതായി കൊറോണയെ നേരിടാനുള്ള ഉപദേശക സമിതി തലവൻ ഡോ. അൽ ജറല്ല പറഞ്ഞു. രാജ്യത്ത് എത്തി മൂന്ന് ദിവസത്തിന് ശേഷം പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രം ക്വാറന്റൈൻ അവസാനിപ്പിക്കുന്ന സമ്പ്രദായമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ ഇപ്പോൾ വിദേശത്ത് നിന്ന് എത്തുന്നവർക്ക് എത്തിയ ഉടൻ തന്നെ പി. സി. ആർ പരിശോധന നടത്തി റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് പുതിയ ആവശ്യം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KnbUM02CJotExo2EeDe6ip