സ്ത്രീകളെ പ്രതിരോധ സേനയിൽ ഉൾപ്പെടുത്താനുള്ള കുവൈറ്റ് ഗവണ്മെന്റിന്റെ തീരുമാനം മാറ്റിവെച്ചു. പ്രതിരോധ മന്ത്രി ഷൈഖ് ജാബിർ അൽ അലി ബന്ധപ്പെട്ട അധികാരികൾക്ക് താൽകാലികമായി നടപടികൾ മാറ്റിവെയ്ക്കാൻ നിർദ്ദേശം നൽകിയത്. രാജ്യത്തെ പ്രമുഖ പണ്ഠിതന്മാരുടെ യോഗത്തിനു ശേഷമാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാനം മതത്തിന്റെ നിയമ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി മാത്രമേ സ്വീകരിക്കുകയുള്ളു എന്നും വ്യക്തി പരമായ അഭിപ്രായങ്ങളും ആഗ്രഹങ്ങളും തീരുമാനത്തിൽ കണക്കിലെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മത കാര്യ മന്ത്രാലയം, ഫത്വ, ലെജിളേറ്റീവ് എന്നിവരുമായി ചർച്ച നടത്തി അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രമേ പുതിയ തീരുമാനം കൈകൊള്ളുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത പ്രമുഖ പണ്ഠിതന്മാരായ ഷുജ അൽ ഒതൈബി, ഡോ. മുഹമ്മദ് ദാവി അൽ ഒസൈമി എന്നിവർ സൈന്യവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ചില ജോലികളിൽ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഡോ. ഉസ്മാൻ മുഹമ്മദ് അൽ ഖമീസ്, ഡോ. നായിഫ് മുഹമ്മദ് അൽ അജ്മി, ഡോ. ഫർഹാൻ ഉബൈദ് അൽ ഷംരി, ഡോ. ഖാലിദ് എന്നീ പണ്ഠിതന്മാരും, വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് മുത്തലാഖ് അൽ ശരിയാൻ, പാർലമന്റ് കാര്യ സഹമന്ത്രി മുഹമ്മദ് ഉബൈദ് അൽ റാജ്ഹി, പ്രതിനിധി ഫയീസ് ഗന്നം അൽ ജുംഹൂർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip