കുവൈത്ത് സിറ്റി∙ കുവൈത്തിൽ 11000 ഗതാഗത നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വർഷം പ്രതിദിനം രേഖപ്പെടുത്തിയത്. പരിശോധനാ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ കൂടാതെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ സംവിധാനങ്ങൾ വഴി കണ്ടെത്തിയതുൾപ്പെടെയാണ് കണക്ക്. ഇതോടെ ഗതാഗത വകുപ്പിന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഒരു വർഷത്തിൽ 40 ലക്ഷത്തിലേറെ നിയമലംഘനങ്ങളാണ് കുവൈത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip