കുവൈത്ത് സിറ്റി: രാജ്യത്ത് പടരുന്ന കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടാൻ കർശന പരിശോധനകൾ നടത്തി മാൻപവർ അതോറിറ്റി. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി പരിശോധനകൾ വ്യാപിപ്പിച്ചത്. ജനുവരി മൂന്നിന് വന്ന മന്ത്രിസഭ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി ഹോട്ടലുകളിലും ഹാളുകളിലും മറ്റു പരിശോധന നടത്തുന്നതിനായി വനിതാ ഫീൽഡ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെയും നാഷണൽ ഗാർഡിന്റെയും സഹായത്തോടെ വാണിജ്യ കേന്ദ്രങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷൻ ഡയറക്ടർ ജനറൽ ഇമാൻ അൽ അൻസാരി പറഞ്ഞു. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku