Posted By editor1 Posted On

നോര്‍ക്കയുടെ സാന്ത്വനം പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ ഇപ്പോൾ അവസരം

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഒറ്റത്തവണ ദുരിതാശ്വാസ നിധിയുമായി നോര്‍ക്ക റൂട്ട്‌സ്. പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന ‘സാന്ത്വനം’ പദ്ധതിയിലേക്കാണ് നോര്‍ക്ക അപേക്ഷ ക്ഷണിച്ചത് . പദ്ധതി ലഭിക്കുക ഇവർക്കാണ് , വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെയുളള പ്രവാസിമലയാളികള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമാണ് സഹായം ലഭിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 15.63 കോടി രൂപ 2483 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ വരെയും പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ഈ പദ്ധതിയിലൂടെ ലഭിക്കും. പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നല്‍കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 15.63 കോടി രൂപ 2,483 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

Comments (0)

Leave a Reply

Your email address will not be published. Required fields are marked *