Posted By user Posted On

സായുധ കവര്‍ച്ചാ സംഘത്തെ പിടികൂടി

കുവൈത്ത് സിറ്റി: സായുധ കവർച്ചയിൽ വൈദഗ്ദ്ധ്യം നേടിയ കുവൈറ്റ് സ്വദേശികളും ഗൾഫ് രാഷ്ട്രത്തിൽ നിന്നുള്ള ഒരു അജ്ഞാതനുമടങ്ങിയ സംഘത്തെ ഡിക്റ്ററ്റിവുകള്‍ പിടികൂടി. രാജ്യത്തിന്റെ വടക്കൻ ക്യാമ്പ് സൈറ്റുകളിൽ അതിക്രമിച്ചുകയറിയതുള്‍പ്പെടെ നിരവധി  മോഷണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

പ്രതികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലറിയാൻ അവരെ ചോദ്യം ചെയ്തു വരികയാണ്. ദേശീയ വസ്ത്രധാരികളായ ചിലർ രാജ്യത്തിന് വടക്ക് വഴിയാത്രക്കാരെ കൊള്ളയടിക്കുന്നതായി ജഹ്‌റ പോലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായവര്‍ കുറ്റം സമ്മതിക്കുകയും സംഘത്തിലെ  കൂട്ടാളികളുടെ പേരുകൾ പോലീസിന് നൽകുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *