 
						പ്രവാസികൾക്ക് തിരിച്ചടിയാകും :ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ നീക്കം നടക്കുന്നതായി വിവരം. സര്‍ക്കാര്‍ തലങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായ പഠനം നടക്കുകയാണെന്നും അതിന് ശേഷം മാത്രമേ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയിലെത്തൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുവൈത്ത് പൗരന്മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും ഇത് ബാധകമായേക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെ രാജ്യത്ത് ഹേര്‍ഡ് ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ പേരില്‍ ബൂസ്റ്റര്‍ ഡോസ് എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR
കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ തുടരുന്നതിനായി മാസ്ക് ഉപയോഗം, പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കുക തുടങ്ങിയവ കര്‍ശനമാക്കാനുള്ള നടപടികളും തുടരുന്നുണ്ട്. ആഗോളതലത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR
 
		 
		 
		 
		 
		
Comments (0)