
കുവൈത്തി റിയല്‍ എസ്റ്റേറ്റുകാര്‍ കണ്ണ് വെക്കുന്നത് പ്രവാസി എരിയകള്‍
കുവൈത്ത് സിറ്റി: പ്രവാസികൾ കൂടുതലുള്ള മേഖലകളിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കുവൈത്തി നിക്ഷേപകർ. കോവിഡ് പ്രതിസന്ധി,സ്വദേശി വത്ക്കരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് നിരവധി പ്രവാസികള്‍ രാജ്യം വിട്ടുപോയി. എങ്കിലും പ്രവാസികൾ കൂടുതലുള്ള ഹവല്ലി , സാൽമിയ പ്രദേശ ങ്ങളിൽ കുവൈത്ത് നിക്ഷേപകര്‍ കണ്ണുംപൂട്ടി റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. മഹാമാരി മൂലം 190,000 പ്രവാസികള്‍ രാജ്യം ഉപേക്ഷിച്ച് പോയെന്നാണ് കണക്കുകള്‍ പറയുന്നത്. നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒക്ക്യൂപെൻസി നിരക്ക് 85 ശതമാനത്തിൽ താഴെയെത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)