കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഫൈലിക്കാ ദ്വീപിൽ അപകടത്തിൽ പെട്ട ബോട്ടിൽ നിന്ന് മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെട്ടയാള്‍ ദ്വീപിലെത്തി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയർ ആൻഡ് റസ്ക്യൂ ബോട്ടുകൾ സുരക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
ഒഴുക്കില്‍ പെട്ടയാളെ അപകട സ്ഥലത്ത് നിന്ന് അകലെയുള്ള ഉഹാ ദ്വീപിൻ്റെ ദക്ഷിണ കിഴക്കൻ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇയാള്‍ക്ക് സാരമായ പരിക്കുകള്‍ ഇല്ലെങ്കിലും മെഡിക്കല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. കുവൈത്തി എയർ ഫോഴ്സിൻ്റെ ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാർഡ് ബോട്ടുകളും രക്ഷാപ്രവർത്തനായി എത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga