പ്രൈവറ്റ്, മോഡല്‍ ഹൗസിംഗ് ഏരിയകളില്‍ കുവൈത്ത് പൗരന്മാരല്ലാത്തവരുടെ താമസം വിലക്കാന്‍ നിര്‍ദേശം

കുവൈത്തിലെ പ്രൈവറ്റ്, മോഡല്‍ ഹൗസിംഗ് ഏരിയകളില്‍ കുവൈത്ത് പൌരന്മാരല്ലാത്തവരുടെ താമസം നിരോധിക്കണമെന്നാവശ്യം. അത്തരം കേസുകൾ തീർപ്പാക്കുന്നതിന് ഒരു മുനിസിപ്പൽ കോടതി സ്ഥാപിക്കുന്നതിനും 1992ലെ ഡിക്രി നിയമം ഭേദഗതി ചെയ്യണമെന്നും ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് ആവശ്യപ്പെട്ടു. രാജ്യത്തെ പല കോണുകളില്‍ നിന്നും ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നത് പരിഗണിച്ചാണ് ഈ നിര്‍ദേശം മുന്നോട്ട് വെക്കുന്നതെന്ന് ഗവർണർ മുനിസിപ്പാലിറ്റി മന്ത്രി ഷായ അൽ-ഷയയ്ക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

ഇതുമായി ബന്ധപ്പെട്ട് രണ്ട് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ആദ്യത്തേത്, പ്രവാസി കുടുംബങ്ങൾക്ക് പ്രൈവറ്റ് മോഡൽ ഹൗസിംഗ് ഏരിയകളിൽ പാർപ്പിടം നിരോധിക്കുന്നതിനുള്ള ഡിക്രി-നിയമത്തിലെ ഭേദഗതിയെ സംബന്ധിച്ചാണ്, ഭേദഗതി നിർദ്ദേശം അനുസരിച്ച്, പ്രവാസി കുടുംബങ്ങൾ സ്വകാര്യമായി വീട് വയ്ക്കുന്നത് നിരോധിക്കുന്നതിനായി അതിൽ അടങ്ങിയിരിക്കുന്ന ചില വ്യവസ്ഥകൾ പുനഃക്രമീകരിക്കും. ഇത്തരം മേഖലകളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്നത് കുവൈറ്റ് പൗരന്മാരുടെ  സ്വകാര്യതയുടെ കാര്യത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനായി ഒരു പ്രത്യേക കോടതി സംവിധാനം വേണമെന്ന ആവശ്യവും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ മേൽനോട്ടം സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിയോഗിക്കുന്ന ഒരു ഉപദേഷ്ടാവിനെ ചുമതലപ്പെടുത്തണം. സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം നീതിന്യായ മന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top