Posted By user Posted On

ഒമിക്രോണ്‍ ഭീതി, ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും  ജനിതക മാറ്റം വന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നത് കണക്കിലെടുത്ത് മുഴുവന്‍ പൗരന്മാരും മറ്റുള്ളവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് നിര്‍ദേശം. . രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർ എത്രയും വേദ​ഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അറിയിപ്പ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

കൊവിഡ് പ്രതിരോധത്തിനുള്ള മന്ത്രിതല കമ്മിറ്റി യോ​ഗത്തിന് ശേഷമായിരുന്നു സർക്കാർ വക്തതാവും കമ്മ്യൂണിക്കേഷൻ സെന്റർ തലവനുമായ താരിഖ് അൽ മുസ്സറാം ഇക്കാര്യം വ്യക്തമാക്കിയത്. എങ്കിലും നിലവില്‍ രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റി യോ​ഗം ചേർന്നത്. രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങളെ കുറിച്ച് ആരോ​ഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹ് യോ​ഗത്തിൽ വിശദീകരിച്ചു. കൂടാതെ, ആരോ​ഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ അഭിപ്രായങ്ങളും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *