Posted By user Posted On

ലിഫ്റ്റിന്റെ അടിത്തട്ടിലേക്ക് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ അടിവശത്തേക്ക് വീണ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രന്‍ (27) ആണ് മരിച്ചത്. അല്‍ഫുര്‍സാന്‍ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായ സനൂപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്താണ് അപകടം സംഭവിച്ചത്. ലിഫ്റ്റിന്റെ വാതില്‍ തുറന്ന് ഉള്ളിലേക്ക് കയറിയ ഉടന്‍ താഴെക്ക് വീഴുകയായിരുന്നു.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

ഉടന്‍ ആശുപത്രിയിലെത്തിച്ച്  അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി സനൂപ് സൗദിയിലാണ്. ഇതുവരെ നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *