Posted By user Posted On

ഗള്‍ഫ് നാടുകളിലും ഒമിക്രോണ്‍ ആശങ്ക, കുവൈത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തി

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശ​ക്ത​മാക്കാന്‍ തീരുമാനിച്ച് കുവൈത്ത് അധികൃതര്‍. പ്രത്യേകിച്ച് സൗ​ദി, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ൺ വകഭേദം പട​രു​ന്ന​തും ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ നി​രീ​ക്ഷി​ക്കു​ന്ന​ത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​രു​ടെ യാ​ത്രാ​ച​രി​ത്രം ക​ര്‍ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ൻ വ്യോ​മ​യാ​ന വ​കു​പ്പി​ന്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത രാ​ജ്യ​ങ്ങ​ളി​ൽ അടുത്ത കാലത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ അവരെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യണമെന്നും നിര്‍ദേശമുണ്ട്. ജി.​സി.​സി കൂ​ട്ടാ​യ്മ​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റും സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

അ​തേ​സ​മ​യം, കു​വൈ​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്‌ ഖാ​ലി​ദ്‌ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു‌. ആ​ശ്വാ​സ​ക​ര​മാ​യ ആ​രോ​ഗ്യ​സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. മ​റ്റു ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കു​വൈ​ത്ത് ആ​ർ​മി ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കുന്നതിനിടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *