Posted By user Posted On

കുവൈത്തില്‍ പാല്‍, മാംസം വില ഉയരും

കുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യ ഉത്പന്നങ്ങളായ പാൽ, മാംസം എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ സാധ്യത. കാലിതീറ്റക്ക്‌ ഉണ്ടായ വർദ്ധനവാണ്  ഈ ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിനു കാരണമാകുന്നത്‌. ഇതിനു പുറമേ ആഗോള തലത്തിൽ ചരക്ക്‌ ഗതാഗതം, ഇൻഷുറൻസ്‌ തുടങ്ങിയ ചെലവുകളിൽ ഉണ്ടായ വർദ്ധനവും വില വർദ്ധനവിന് വഴിവെചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

സബ്സിഡി നൽകാത്ത കാലിതീറ്റ ഉൽപ്പന്നങ്ങൾക്ക് വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്‌. ചിലയിനം കാലിതീറ്റയ്ക്ക് മാത്രമാണ് സർക്കാർ സബ്സിഡിയുള്ളത്.  ക്രമേണേ സബ്സിഡിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വില വർദ്ധനവും പ്രതീക്ഷിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്‌. 50 കിലോഗ്രാം തൂക്കമുള്ള ബാർലി ചാക്കിനു 4.1 ദിനാർ ആയിരുന്നു വിലയെങ്കിൽ ഇപ്പോൾ അത്‌ 4.95 ദിനാർ ആയി ഉയർന്നിട്ടുണ്ട്‌. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *