കുവൈത്ത് സിറ്റി :
കുവൈത്ത് അന്താരാഷ്ട്ര വിമാന താവളമോ രാജ്യത്തിന്റെ ഏതെങ്കിലും അതിർത്തികളോ അടക്കില്ലെന്ന് ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ംകൊറോണ എമർജൻസി കമ്മിറ്റിയുടെ ചെയർമ്മാനുമായ ഷൈഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ് ഉറപ്പ് നൽകി. കൊറോണ എമർജ്ജൻസി കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണു അദ്ദേഹം ഇക്കാര്യം ഉറപ്പ് നൽകിയത്.എന്നാൽ കുവൈത്തിലുള്ളരും രാജ്യത്തേക്ക് മടങ്ങുന്നവരും ആരോഗ്യ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു..കൊവിഡ് പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കെറോണ എമർജൻസി കമ്മിറ്റി അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.. നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യം വളരെ മെച്ചപ്പെട്ട നിലയിലാണ്. ആരോഗ്യ മന്ത്രാലയത്തിലെ നമ്മുടെ ഹീറോകളുടെ പരിശ്രമം കൊണ്ടാണ് ഇതെന്നും ഹമദ് ജാബർ അൽ അലി അൽ സബാഹ് കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Eanoe7rOpZX5oze3oiMR5G