Posted By Editor Editor Posted On

കുവൈത്തിൽ 316,700 പ്രവാസികളുടെ റെസിഡൻസി റദ്ദായി

കുവൈത്തിൽ ഈ വർഷം റദ്ദായത് 316,700 പ്രവാസികളുടെ റെസിഡൻസിയെന്ന് കണക്കുകൾ സ്ഥിരതാമസമാകാനുള്ള ആ​ഗ്രഹത്തോടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയവരുടെയും നാട്ടിൽ കുടുങ്ങി താമസരേഖ പുതുക്കാൻ സാധിക്കാത്തവരുടെയും ഈ വർഷം ആദ്യം മുതൽ നാടുകടത്തപ്പെട്ടവരുടെയും അടക്കം ഉൾപ്പെടുന്ന കണക്കാണിത്.കഴിഞ്ഞ വർഷം 2020ൽ ആകെ റെസി‍ഡൻസി നഷ്ടമായത് 44,124 പേർക്ക് മാത്രമാണ് ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം താമസ രേഖ റദ്ദാക്കപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് ഒരു അറബ് രാജ്യത്ത് നിന്നും രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്കും റെസിഡൻസി നഷ്ടമായിട്ടുണ്ട് .കോവിഡ് പശ്ചാത്തലത്തിൽ സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിയവർക്ക്‌ ഓൺ ലൈൻ വഴി താമസരേഖ പുതുക്കാൻ അധികൃതർ സൗകര്യം ഒരുക്കിയിരുന്നു. എങ്കിലും പലരും ഇത്‌ പ്രയോജനപ്പെടുത്തിയില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി അതേ സമയം ഈ കാലയളവിൽ രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നുമായിഇരുപത്തിമൂന്ന് ലക്ഷത്തിലധികം പേർ ഓൺ ലൈൻ വഴി താമസ രേഖ പുതുക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തി. ഇവരിൽ 1212024 ആളുകൾ 18 ആം നമ്പർ വിസയിൽ ഉള്ളവരാണ്, കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW

Comments (0)

Leave a Reply

Your email address will not be published. Required fields are marked *