Posted By Editor Editor Posted On

ഹൃദയസ്തംഭനം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: കാസര്‍കോട് മുട്ടംതല സ്വദേശി കുവൈത്തില്‍ നിര്യാതനായി. ഖാലിദ് അബ്ദുല്‍ ഖാദര്‍ (66) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഷൗക്കത്ത്, സലീം, ഷമീമ, ഷകീല, ഷാകിര്‍, ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ കെ എം എ മാഗ്നെറ്റ് ടീമിൻറെ നേതൃത്വത്തിൽ പുരോഗമിക്കുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW

Comments (0)

Leave a Reply

Your email address will not be published. Required fields are marked *