ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ദുബായ് എയർ ഷോ വേദിയായ ദുബായ് വേൾഡ് സെൻട്രലിൽ നടന്ന നറുക്കെടുപ്പിലാണ് റിയാൻ വൽഡെയ്റോ എടുത്ത 0274 നമ്പർ ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നത്.കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന 46 കാരൻ ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജറാണ്. 2 മാസം മുൻപാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കാൻ തുടങ്ങിയത്. താങ്കളുടെ ഫോൺവിളി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു എന്നായിരുന്നു അധികൃതർ സമ്മാനം നേടിയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ റിയാന്റെ പ്രതികരണം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 185–ാമത്തെ ഇന്ത്യക്കാരനാണ് റിയാൻ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM
Related Posts
Kuwait Court; പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസ്; യുവാവിനെ കുവൈറ്റ് കോടതി വെറുതെ വിട്ടു