Posted By Editor Editor Posted On

കുവൈത്തിലേക്ക് കൂടുതൽ സർവീസ്; വിമാന ടിക്കറ്റ് നിരക്ക് നാലിലൊന്നായി കുറഞ്ഞു

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുമായി കൂടുതൽ വിമാന കമ്പനികൾ എത്തിയതോടെ വിമാന നിരക്ക് കുറയുന്നു . എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, കുവൈത്ത് എയർവേയ്സ് എന്നിവയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ നിരക്ക് ഗണ്യമായി കുറഞ്ഞു.കൊച്ചിയിൽനിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സൈറ്റിൽ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് എയർവേയ്സ് ഇന്നലെ രാവിലെ ബുക്കിങ് ആരംഭിച്ചപ്പോൾ 1.5 ലക്ഷം രൂപയായിരുന്നു കുറഞ്ഞ നിരക്ക്. ഉച്ചയോടെ ബുക്കിങ് തുടങ്ങിയ ഇൻഡിഗോയിൽ ഒരു ലക്ഷത്തിനടുത്തും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf
0
പിന്നീട് എയർ ഇന്ത്യ എക്സ്‌പ്രസും ബുക്കിംഗ് ആരംഭിച്ചതോടെ നിരക്ക് വീണ്ടും കുറയുകയായിരുന്നു കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നതിന് അനുമതിയായതോടെ ആദ്യം ബുക്കിങ് ആരംഭിച്ച ജസീറ എയർവേയ്സ് 2.43 ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വിൽ‌പന നടത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാവുന്ന എല്ലാ വിമാനക്കമ്പനികളും രംഗത്തെത്തിയതോടെയാണ് നിരക്ക് നാലിലൊന്നായി കുറഞ്ഞത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *