കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്നും ബുക്കിംഗ് ആരംഭിച്ചു :ടിക്കറ്റ് തുക കേട്ടാൽ ഞെട്ടും

സെപ്റ്റംബർ 6,
കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്ന് അൽപ നേരം മുമ്പ്‌ കുവൈത്തിലേക്കുള്ള ബൂക്കിംഗ്‌ ആരംഭിച്ചു.ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് നാളെ മുതൽ ആദ്യ സർവീസ് ആരംഭിക്കുന്നത്590 കുവൈത്തി ദിനാറാണ്(ഒരു ലക്ഷത്തി നാൽപത്തി ആറായിരം രൂപ) ഏകദേശ ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്നും ഡൽഹിയിൽ നിന്നും സമാന നിരക്ക് തന്നെയാണ്. ബൂക്കിംഗ്‌ ആരംഭിച്ചു മിനുട്ടുകൾക്കകം തന്നെ ചില ദിവസങ്ങളിലേക്കുള്ള ടിക്കറ്റ്‌ പൂർണ്ണമായും വിൽക്കപ്പെടുകയും ചെയ്തു.നിലവിൽ കണക്ഷൻ ഫ്ലൈറ്റുകൾക്കും സമാനമായ നിരക്കാണു ഈടാക്കുന്നത്‌. സെപ്റ്റംബർ എട്ടിനും ഒമ്പതിനുമാണ് ഇവിടെ നിന്ന് സർവ്വീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പ്രതിദിനം 768 യാത്രക്കരെയാണ് ഇന്ത്യയിൽ നിന്ന് എത്താൻ സിവിൽ ഏവിയേഷൻ അനുവദിച്ചിട്ടുള്ളത്. അതേ സമയം ഇന്ത്യൻ എയർലൈനുകൾ കുവൈത്തിലേക്കുള്ള സർവ്വീസുകൾ എന്ന് തുടങ്ങുമെന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ എയർലൈനുകളുടെ വരവോടെ അധികരിച്ച ടിക്കറ്റ് നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/K8STCmxgtPH4RrprIkmj20


Related Posts

Leave a Reply

Your email address will not be published. Required fields are marked *