കൊച്ചിയിൽ നിന്നും കുവൈത്തിലേക്ക് ഈ മാസം ഒമ്പതിനുള്ള വിമാന ടിക്കറ്റ് നിരക്ക് 2 .43308 രൂപ.ഇന്നലെ ജസീറ എയർവേയ്സിന്റെ വെബ്സൈറ്റിലുള്ള നിരക്കാണിത് .താരതമ്യേന കുറഞ്ഞ നിരക്ക് പിന്നീട് ഉള്ളത് ഈ മാസം 21 നാണ് 127808 രൂപയാണ് നിരക്ക് .ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകിയെങ്കിലും ജസീറ എയർവെയ്സ് മാത്രമാണ് ബുക്കിങ് സ്വീകരിക്കുന്നത് .ഇതാണ് നിരക്ക് ഇത്രയധികം ഉയരാൻ കാരണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു .നേരത്തെ കേരളത്തിൽ നിന്നും കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പരമാവധി 15000 രൂപയായിരുന്നു വളരെയധികം തിരക്കുള്ള സമയത്ത് പോലും ഇത് 32000 രൂപ കവിഞ്ഞിരുന്നില്ല ഇതാണ് ഇപ്പോൾ കൈവിട്ട നിരക്കിൽ ഉയരുന്നത് .എന്നാൽ ഈ വിഷയത്തിൽ ഇടപെടാനോ പ്രവാസികൾക്ക് ആശ്വാസമാകാനോ യാതൊരു വിധ നടപടികളും കേന്ദ്ര സംസ്ഥാന സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് പ്രവാസികളിൽ പ്രതിഷേധം സൃഷ്ടിക്കുന്നുണ്ട് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ku05M4fkV5T3DkY6qffmia
Home
Kuwait
പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുന്നു :കൊച്ചി _ കുവൈത്ത് വിമാന ടിക്കറ്റിന് 2 .43 ലക്ഷം രൂപ
Related Posts
കുവൈത്തിലെ ഏറ്റവും വലിയ ശക്തി ഇന്നും ഇന്ത്യക്കാർ! 53.1 ലക്ഷം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രവാസികൾ
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ