വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ പ്രഖ്യാപിച്ച്പ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
കുവൈത്ത് സിറ്റി : വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ ആരംഭിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു പുതിയ സേവനങ്ങള്‍ PAM വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വക്താവ് അസീൽ അൽമിസിയാദ് വ്യക്തമാക്കി . വിസ ആർട്ടിക്കിൾ 18 ൽ നിന്ന് ആർട്ടിക്കിൾ 24 ലേക്കും, സ്റ്റുഡന്റ് വിസയിൽ നിന്ന് (ആർട്ടിക്കിൾ 23) സ്വകാര്യമേഖലയിലെ തൊഴിൽ വിസയിലേക്കും (ആർട്ടിക്കിൾ 18), സ്വയം സ്പോൺസർഷിപ്പിൽ നിന്ന് (ആർട്ടിക്കിൾ 24) ആർട്ടിക്കിൾ 18 ലേക്ക് മാറ്റുന്നതും പുതിയ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/L78IMuHmrY06jEoHiYEyi2
		
		
		
		
		
Comments (0)