5528 ഇന്ത്യക്കാർക്ക് വരാം :ഇന്ത്യക്കാരുടെ ക്വാട്ട വർധിപ്പിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ ആഴ്ചതോറും 5528 സീറ്റുകളുടെ പുതിയ ക്വാട്ട നിശ്ചയിച്ചു കുവൈത്ത് സിവിൽ ഏവിയേഷൻ . ഇത് സംബന്ധിച്ച കത്ത് ഇന്ത്യൻ ഡി ജി സി എ അധികൃതർക്ക് കൈമാറിയതായി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടർ യൂസഫ് അൽ ഫൗസാൻ മന്ത്രി സഭയെ അറിയിച്ചു പുതിയ ക്വാട്ട പ്രകാരം, ഒരു ആഴ്ചയിൽ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് മൊത്തം 5,528 സീറ്റുകൾ അനുവദിക്കും. കുവൈത്ത് വിമാന കമ്പനികൾക്കും ഇന്ത്യൻ വിമാന കമ്പനികൾക്കും തുല്യമായി സീറ്റുകൾ വിഭജിക്കും . കത്ത് അനുസരിച്ച്, 656 ഞായറാഴ്ച, 1,112 (തിങ്കൾ), 648 (ചൊവ്വാഴ്ച), 648 (ബുധനാഴ്ച), 1,088 (വ്യാഴം), 638 (വെള്ളി), ശനിയാഴ്ച 656 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത് . നേരത്തെയുള്ള കത്തിൽ, ആഴ്ചയിൽ 760 സീറ്റുകൾ മാത്രമാണ് ഇന്ത്യക്ക് അനുവദിക്കുകയെന്ന് ഡി ജി സി എ വ്യക്തമാക്കിയിരുന്നു ഈ തീരുമാനമാണ് ഇപ്പോൾ പുനരവലോകനം ചെയ്തിരിക്കുനത് പുതിയ ക്വാട്ട നിശ്ചയിച്ചതിൽ സീറ്റുകളുടെ എണ്ണത്തിലുണ്ടായ വർധനവ് പ്രവാസികൾക്ക് ആശ്വാസമാകും കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top