കുവൈത്തിൽ മൂന്നാം ഡോസ് വാക്‌സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു :രജിസ്റ്റർ ചെയ്യേണ്ടത് ഇപ്രകാരം

കുവൈത്തിൽ 18 വയസും അതിൽ കൂടുതലും പ്രായമുള്ള ആളുകൾക്ക് കോവിഡ് -19 വാക്സിൻ “മൂന്നാം ഡോസ്” സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ-സനദ് അറിയിച്ചു.മുൻഗണന…

കുവൈത്തിൽ കടലിൽ നീന്തുന്നതിനിടെ പത്ത് പേരെ കാണാതായ സംഭവം :തിരച്ചിൽ പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി:കുവൈത്തിൽ 10 പേരെ കടലിൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഫയർ ആൻഡ് മാരിടൈം റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റിന്റെ ബോട്ടുകൾ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത് തുടരുകയാണെന്ന് ജനറൽ ഫയർ ഫോഴ്‌സ് റിപ്പോർട്ട്…

60 വയസ്സ്​ പ്രായപരിധി: വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​രു​തെ​ന്ന തീ​രു​മാ​നം കുവൈത്ത് റദ്ദാക്കിയേക്കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 60 വ​യ​സ്സ് ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​രു​തെ​ന്ന തീ​രു​മാ​നം റ​ദ്ദാ​ക്കി​യേ​ക്കും. കു​വൈ​ത്ത് മ​ന്ത്രി​സ​ഭ​ക്ക്​ കീ​ഴി​ലെ ഫ​ത്‌​വ നി​യ​മ നി​ർ​മാ​ണ സ​മി​തി​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്…

എ​ണ്ണ​വി​ല കൂടുന്നു ; കു​വൈ​ത്തി​ന്​ ആ​ശ്വാ​സം

കു​വൈ​ത്ത്​ സി​റ്റി:പെ​ട്രോ​ളി​യത്തിന് വില വർധിച്ചതോടെ കുവൈത്ത് അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു നിലവിൽ വില ബാ​ര​ലി​ന്​ 80 ഡോ​ള​റി​ന്​ മുകളിലാണ്‌ . ബു​ധ​നാ​ഴ്​​ച കു​വൈ​ത്ത്​ ക്രൂ​ഡോ​യി​ലി​ന്​ 81.75 ഡോ​ള​റാ​ണ്​ വി​ല…

എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം : ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം

ന്യൂഡൽഹി: എയർ ഇന്ത്യയെ ടാറ്റാ സൺസ് ഏറ്രെടുത്തു. 18000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വിമാനകമ്പനിയെ ടാറ്റ വാങ്ങിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ കൈമാറ്റ നടപടികൾ പൂർത്തിയാക്കും. ലേലത്തിൽ ഏറ്റവും ഉയർന്ന തുക…

കുവൈത്ത് നഗരത്തിലെ സഫാത്ത് സ്ക്വയറിൽ തീ പിടുത്തം :ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

കുവൈത്ത് നഗരത്തിലെ സഫാത്ത് സ്ക്വയറിലെ പൊളിക്കുന്ന ടവറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അകത്ത് കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വൈകിട്ട് 6:56 നാണ് ഇത് സംബന്ധിച്ച സന്ദേശം അഗ്നിശമന സേനയുടെ…

ബോംബ് ഭീഷണി :കുവൈത്ത് ജസീറ എയർവേയ്‌സ് വിമാനം അടിയന്തിരമായി നിലത്തിറക്കി

ബോംബാക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് ജസീറ എയർവെയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ടർക്കിഷ് ട്രാബ്സൺ എയർപോർട്ടിലാണ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത് സന്ദേശം…

കുവൈത്ത് പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അവസാനിപ്പിക്കുമോ ?? പഠനം നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രവാസികൾക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ അനുവദിക്കുന്നത്‌ നിർത്തലാക്കുന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തുവാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.ഡ്രൈവർ ലൈസൻസ് നൽകുന്നത് നിർത്തലാക്കിയാൽ…

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്തുന്നു

രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായതോടെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കാൻ അധികൃതർ ഒരുങ്ങുന്നു .ഇതിന്റെ ഭാഗമായി കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു…

കുവൈത്തിൽ പ്രവാസി വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‍തു

കുവൈത്ത് സിറ്റി:കുവൈത്തില്‍ പ്രവാസി യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‍തു. ജഹ്റ പൊലീസ് സ്റ്റേഷനിലെ സെല്ലിലായിരുന്ന വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്‍തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

കുവൈത്തിൽ മൂന്നാം ഡോസ് വാക്സിന്റെ സന്ദേശം പ്രവാസികൾക്ക് അയച്ചുതുടങ്ങി

കുവൈത്ത് സിറ്റി∙കുവൈത്തിൽ താമസിക്കുന്ന പ്രവാസികളിൽ അർഹരായവർക്ക് ഫൈസർ വാക്സീൻ മൂന്നാം ഡോസ് നൽകുന്നതിന് അധികൃതർ സന്ദേശം അയച്ചുതുടങ്ങി.വാക്സിനു നിശ്ചയിക്കപ്പെട്ട തിയ്യതിയാണ് സന്ദേശത്തിന്റെ ഉള്ളടക്കംസ്വദേശികളിൽ അർഹരായ മിക്കപേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞു.…

കുവൈത്തിൽനിന്ന് പുറത്തുപോകുന്ന യാത്രക്കാർക്ക് പുതിയ ഫീസ് ഏർപ്പെടുത്തുന്നു

കുവൈത്ത് സിറ്റി:ഏർളി എൽക്വയറി’ ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെ കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് ഡി ജി സി എ പുതിയ ഫീസ് ഏർപ്പെടുത്തുന്നു വിമാന ടിക്കറ്റിൽ ഉൾപ്പെടുത്തിയാകും ഈ തുക…

കുവൈത്തിൽ നിന്നും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പ്രത്യേക അറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് ഫോണ്‍കോളുകള്‍ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകൾ സജീവമായതോടെ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് തങ്ങള്‍ ആരെയും ബന്ധപ്പെടാറില്ലെന്ന് കുവൈത്ത്…

കുവൈത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

കുവൈത്ത് സിറ്റി:കുവൈത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ എമർജൻസി ഉന്നതതല സമിതി തീരുമാനിച്ചു. റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യവസായം, ബേക്കറികൾ, മത്സ്യബന്ധനം ഫാമുകൾ, എന്നി മേഖലകളിൽ വാണിജ്യ സന്ദർശന…

കുവൈത്തിലെ നബിദിന അവധി പ്രഖ്യാപിച്ചു

കുവൈത്തിലെ നബി ദിന അവധി ഒക്ടോബർ 21 വ്യാഴ്ച ആയിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇത് സംബന്ധിച്ച സിവിൽ സർവീസ് കമ്മീഷൻ നിർദേശം മന്ത്രി സഭാ യോഗം അംഗീകരിച്ചു ഈ…

കുവൈത്തിൽ വ​ർ​ക്ക് പെ​ർ​മി​റ്റ് ( ഇദ്ൻ അമൽ ) ഫീ​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും

കു​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക്‌ പെർമിറ്റ്‌ ( ഇദ്ൻ അമൽ ) ഫീസ്‌ വർദ്ധിപ്പിക്കാൻ മന്ത്രി സഭാ ജനറൽ സെക്രടറിയേറ്റ്‌ മാനവ ശേഷി സമിതി അധികൃതരെ ചുമതലപ്പെടുത്തി ഫീസ്‌…

കുവൈത്തിൽ 10 തൊഴില്‍ മേഖലകളില്‍ നിന്ന് പ്രവാസികളെ പൂർണമായും ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ 10 തൊഴില്‍ മേഖലകളില്‍ കൂടെ ഈ വര്‍ഷം നൂറ് ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നു . ഇൻഫർമേഷൻ ടെക്നോളജി , മറൈന്‍, സാഹിത്യം, മീഡിയ, ആര്‍ട്ട്സ്,…

ഒടുവിൽ ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി

ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് , ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഇരുപത് കോടി

അബുദാബി:അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി പ്രവാസി മലയാളി സ്വന്തമാക്കി. കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ് ഭാഗ്യശാലി.20 കോടി രൂപ സമ്മാനമായി ലഭിച്ചത്.സമ്മാനം ലഭിച്ച വിവവരം അറിയിക്കാന്‍…

കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു

കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു, ഇന്ന് രാവിലെ5 .39 നാണ് രാജ്യത്തെ വിവിധയിടങ്ങളിലെ നിവാസികൾക്ക്‌ ഭൂചലനം അനുഭവപ്പെട്ടത് ഭൂഗർഭത്തിൽ 10 കിലോമീറ്റർ ആഴത്തിലും കുവൈത്ത് സിറ്റിയിൽ…

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 411803 ആയി ഉയർന്നു . 51 പേർ…

കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച എട്ടായിരത്തോളം പേർക്കെതിരെ നടപടി വരുന്നു

കുവൈത്ത് സിറ്റി:കൊവിഡ് നിയന്ത്രണങ്ങളും ക്വാറന്‍റൈനുള്ള ഷ്‍ലോനാക്ക് ആപ്ലിക്കേഷനിലെ നിര്‍ദേശങ്ങളും ലംഘിച്ച സ്വദേശികളും വിദേശികളുമായ എണ്ണായിരത്തോളം പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്കൊരുങ്ങുന്നു മാനദണ്ഠങ്ങൾ പാലിക്കാതെ യാത്ര ചെയ്ത ആയിരത്തിൽ അധികം പരാതികളാണ് ആരോഗ്യ…

കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക്‌ ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത്‌ മാറ്റി വെച്ചു.

കുവൈത്തിൽ പ്രധാന റോഡുകളിലും റിംഗ്‌ റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക്‌ ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത്‌ നവംബർ 7 ലേക്ക് മാറ്റി വെച്ചു. കുവൈത്ത്‌ റെസ്റ്റോറന്റ്‌,ഡെലിവറി കമ്പനി ഫെഡറേഷൻ പ്രതിനിധികൾ ആഭ്യന്തര മന്ത്രാലയവുമായി നടന്ന…

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ 11 പേർ പിടിയിൽ

മുംബൈ ∙ ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ 11 പേർ പിടിയിൽ. മുംബൈ തീരത്തെ പാർട്ടിക്കിടയിൽ പിടിയിലായവരിൽ ബോളിവുഡ്…

കുവൈത്തിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി● മലയാളി നഴ്സിനെ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടൻ‌കുളത്തിൽ സിജോ പൗലോസിന്റെ ഭാര്യ ജസ്‌ലിനെ(35) യാണ് ഇബ്നുസീനാ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

കുവൈറ്റ് ശൈ​ഖ് ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ്, ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് ഇത് സംബന്ധിച്ച…

ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മുന്നറിയിപ്പ്

മസ്‌കത്ത് ∙ വടക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍ നിന്ന് 650 കിലോ…

കുവൈത്തിൽ പ്രവാസികൾക്ക് ​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ കുറക്കാൻ നീക്കം

കു​​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക്​…

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി : ഒക്ടോബർ 1, കുവൈത്തിൽ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി .ഇന്ന് .35 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു . 1 മരണം .56…

കുവൈത്തിൽ ഞായറാഴ്ച മുതൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടും

ഒക്ടോബർ 3 ഞായറാഴ്ച മുതൽ അറബിക് സ്കൂളുകൾ ആരംഭിക്കുന്നതോടെ രാജ്യത്തെ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ റോഡുകളിലെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ, വിദേശ സ്കൂളുകൾ തുറന്നതോടെ…

കുവൈത്തിൽ നടത്തിയ റെയ്‌ഡിൽ മരുന്നുകളുടെ വൻ ശേഖരം പിടിച്ചെടുത്തു

ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജലീബ് അൽ-ശുയൂഖ് മേഖലയിലെ ഒരു അറബ് വീട്ടിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ മരുന്നുകൾ പിടിച്ചെടുത്തു.സംഭവത്തിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്തു, പ്രതിക്കെതിരെ…

കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് :സുപ്രധാന അറിയിപ്പുമായി ഇന്ത്യൻ എംബസി

കുവൈത്ത്‌ സിറ്റി :ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള നഴ്‌സിങ്​ റിക്രൂട്ട്മെൻറ്​ സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് അറിയിച്ചു എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി…

കോവിഡിനെ തുരത്തി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ എ​ത്തു​ന്ന ലോ​ക​ത്തി​ലെ കു​റ​ച്ച്​ രാ​ജ്യ​ങ്ങ​ളു​ടെ ഗണത്തിലേക്ക് കു​വൈ​ത്തും ഇ​ടം​പി​ടി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.…

കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചിത വേഗപരിധിക്ക് മുകളിൽ വാഹനം ഓടിച്ചാൽ ഇനി പണി പാളും

കുവൈറ്റിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചയിച്ച സ്പീഡിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചാൽ ഫൈൻ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹിദ് അൽ കന്ദരി അറിയിച്ചു…

ആധുനിക കുവൈത്തിന്റെ ശിൽപി; ഷെയ്ഖ് സബാഹ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്

കുവൈത്ത് സിറ്റി ∙കു​വൈ​ത്ത് മു​ൻ​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ്​ വി​ട​വാ​ങ്ങി​യി​ട്ട്​ ഒ​രാ​ണ്ട്. 2020 സെ​പ്​​റ്റം​ബ​ർ 29നാ​ണ്​ അ​ദ്ദേ​ഹം നി​ര്യാ​ത​നാ​യ​ത്. കു​വൈ​ത്തി​നെ വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക്​ ന​യി​​ച്ച​ശേ​ഷ​മാ​ണ്​ 91ാം വ​യ​സ്സി​ൽ…

കുവൈത്ത്, ജസീറ എയർവൈസുകളെ വിലക്കും : മുന്നറിയിപ്പുമായി ഏഷ്യൻ രാജ്യം

കുവൈത്ത് സിറ്റി:ഒക്ടോബര്‍ ഒന്നോടെ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന് കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസിന് അനുമതി നല്‍കിയില്ലെങ്കില്‍ കുവൈത്ത് എയര്‍വേയ്സിനും ജസീറ എയര്‍വേയ്സിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി…

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 411572 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 35…

കുവൈത്തിൽ നിർത്തിയിട്ട നാല് വാഹനങ്ങൾക്ക് തീപിടിച്ചു

കുവൈത്തിൽ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ അഹമ്മദി പ്രദേശത്ത് ഒരു യാർഡിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾക്ക് തീപിടിച്ചു. അപകടത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.അഹ്മദി യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിച്ചു,സംഭവത്തിൽ…

കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരീക്ഷ കഠിനം

കുവൈത്ത് സിറ്റി∙ലോകത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള ആറാമത്തെ രാജ്യമാണ് കുവൈത്ത് എന്ന് സർവേ ഫലം . സോടോബി`സ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത്…

60 വയസ് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; കുവൈത്ത് മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല

കുവൈത്ത്‌ സിറ്റി :60 വയസ്സിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട്‌ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായില്ല. ഇക്കാര്യം അടുത്ത യോഗത്തിൽ ഉൾപ്പെടുത്തുകയോ,…

കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച രണ്ടു പ്രവാസികൾ പിടിയിൽ

കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച രണ്ടു ഏഷ്യൻ പ്രവാസികൾ പിടിയിലായി50 കിലോ കെമിക്കൽ ഡെറിവേറ്റീവുകളും 20 ഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ജനറൽ ഡിപ്പാർട്ട്മെന്റ്…

കുവൈത്തിൽ പെട്രോളിന് വില വർധിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി:പെട്രോളിയം സബ്സിഡികളുടെ തരങ്ങൾ പുനഃ പരിശോധിക്കാൻ നിയോഗിച്ച സമിതി അൾട്രാ -98 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 5 ഫിൽസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പെട്രോളിയം സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട്…

കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത് സിറ്റി: ആലപ്പുഴ കായംകുളം ചൂനാട് സ്വദേശി കിണർ വിളയിൽ വീട്ടിൽ നസീർ അബ്ദുൽ അസീസ് (52 ) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്തിലെ ഹെമ്പൽൽ കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ:റസീന.മക്കൾ: മുഹമ്മദ്…

ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 പ്രവാസികൾക്ക് തൊഴിൽ നഷ്ടം

കുവൈത്ത് സിറ്റി:ഒരു വർഷത്തിനിടെ കുവൈത്തിൽ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ട് . 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ്…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി : പത്തനംതിട്ട പുതുശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി.കല്ലൂപ്പാറ മുണ്ടകക്കുളത്ത് മലയിൽ വീട്ടിൽ സുനിൽ തോമസ് (51) ആണ്‌ മരിച്ചത്. അബ്ബാസിയയിലെ ഗ്യാരേജിൽ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത്…

കു​വൈ​ത്ത്:സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു നേരത്തെ ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​നാ​ക്കിയതിനോട്യ അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത് .അതായത് ഈ മൂലം കോ​വി​ഡി​ന്​ മു​മ്പ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫീ​സ്​ നി​ര​ക്കി​ലേ​ക്ക്​ മാറുന്നതായിരിക്കും.കൂടാതെ…

യോഗ്യത ഇല്ലാത്തവർക്ക് വർക്ക് പെർമിറ്റ് നൽകില്ല : കുവൈത്തിൽ 1,855ജോലികൾക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു,വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി:കുവൈത്തിൽ ഓരോ തസ്‌തികക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം അതാത് തസ്‌തികകിൽ നിയമിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു ഇതിന്റെ ഭാഗമായി 1,855ജോലികൾക്കാണ് ഇപ്പോൾ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് കുവൈത്തികൾക്കും കുവൈത്തികൾ…

സുരക്ഷാ പരിശോധന :കുവൈത്തിൽ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

കു​വൈ​ത്ത്​ സി​റ്റി:അഗ്നിശമന സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് കുവൈത്തിൽ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.അ​ഗ്നി​ശ​മ​ന സേ​ന വ​കു​പ്പു മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത .ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത് ​ഫ​യ​ർ ബ്രി​ഗേ​ഡ്​…

കുവൈത്തിൽ പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചു ,പുതിയ നിരക്ക് ഇങ്ങനെ ..

കുവൈത്ത് സിറ്റി: സെപ്തംബർ 23, കുവൈത്തിൽ കോവിഡ് നിർണ്ണയത്തിനുള്ള പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇനി മുതൽ 14 ദിനാർ ആണു പിസിആർ പരിശോധനക്ക്…

കുവൈത്തിൽ ഇന്ത്യക്കാരന് വെടിയേറ്റു

കുവൈത്ത് സിറ്റി, സെപ്റ്റംബർ 23 : കുവൈത്തിൽ 31 വയസ്സുള്ള ഇന്ത്യൻ പ്രവാസിയെ വെടിയേറ്റ നിലയിൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അർദിയയിലെ തന്റെ സ്പോൺസറുടെ വീട്ടിൽ വെച്ച് ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നെന്നാണ്…

കുവൈത്തിൽ ഓൺലൈന്‍ വഴി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സൗകര്യം നിലവില്‍ വന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ തൊഴിലാളിക്കെതിരെ ലേബര്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയാണെങ്കിൽ സ്പോൺസർക്ക് ജീവനക്കാരന്റെ റസിഡൻസ് പെർമിറ്റ് ഓൺലൈനിൽ റദ്ദാക്കാനുള്ള സൗകര്യം ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു…

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ബാധിച്ചവരുടെ എണ്ണം 411316 ആയി ഉയർന്നു . 58…

ദുബായ് ഡ്യൂട്ടി ഫ്രീ: മലയാളി വീട്ടമ്മയുടെ പേരിൽ ഭർത്താവെടുത്ത ടിക്കറ്റിന് ഏഴു കോടി സമ്മാനം

ദുബായ്∙ ഷാർജയിൽ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. സുഗന്ധി പിള്ള(40)യ്ക്കാണ് ഇന്നു നടന്ന…

കുവൈത്തിൽ 7 മേഖലകളിലെ ജീവനക്കാർക്ക് ഇഖാമ മാറ്റത്തിനു വീണ്ടും അനുമതി നൽകി

കുവൈത്ത് സിറ്റി: ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇഖാമ മാറ്റത്തിനു മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കി . വ്യവസായം , അഗ്രികള്‍ച്ചര്‍, ഹെര്‍ഡിംഗ്, ഫിഷിംഗ്, കോ ഓപ്പറേറ്റീവ് അസോസിയേഷന്‍സ് ആന്‍ഡ്…

ഐഫോൺ 13നു പിന്നാലെ ഇന്ത്യക്കാർ, ബുക്കിങ്ങിൽ ആപ്പിളിന് വൻ നേട്ടം

ഇന്ത്യയിൽ പുതിയ ഐഫോൺ 13 ഹാൻഡ്സെറ്റുകളുടെ ബുക്കിങ്ങിൽ ആപ്പിളിന് റെക്കോർഡ് നേട്ടം. സെപ്റ്റംബർ 17 നാണ് ഇന്ത്യയിൽ ഐഫോൺ 13 സീരീസിന്റെ ബുക്കിങ് തുടങ്ങിയത്. ഐഫോൺ 13 സീരീസിന് കഴിഞ്ഞ വർഷത്തെപ്പോലെ…

കുവൈത്തിലേക്ക് മയക്ക് മരുന്ന് ഗുളികകളുമായി വന്ന ഇന്ത്യക്കാരൻ എയർപോർട്ടിൽ വെച്ച് പിടിയിലായി

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിലായി ആയിരത്തിലധികം ഗുളികകളാണ് ഇയാൾ ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് എയർപോർട്ട് വഴി കടത്താൻ ശ്രമിച്ചത് .പ്രതിയെ കൂടുതൽ നിയമ…

കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു ഇന്ന് 28 പേർ പിടിയിൽ

നിലവിലുള്ള സുരക്ഷാ പരിശോധന കാമ്പെയ്‌നിന്റെ ഭാഗമായി, ഇന്ന് ചൊവ്വാഴ്ച, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് 28 റെസിഡൻസി നിയമലംഘകരെ അധികൃതർ അറസ്റ്റ് ചെയ്തു.നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മൂന്ന് വാഹനങ്ങളും അധികൃതർ…

തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു :ഒരു വര്‍ഷത്തിനിടെ കുവൈത്ത് വിട്ടത് 8647 റെസ്റ്റ്റെന്‍റ് ജീവനക്കാർ

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റുകള്‍ നിർത്തിവെച്ചതോടെ കുവൈത്തിലെ റസ്റ്റോറന്റുകൾ വിദഗ്ധരായ ജീവനക്കാരുടെ അഭാവം നേരിടുന്നു . 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 8,641 ജീവനക്കാരുടെ…

കേരളം ഓണം ബംബർ : എന്താണ് ശരിക്കും സംഭവിച്ചത് ??

ദുബായ് ∙ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ താനെടുത്ത ടിക്കറ്റിനാണെന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വയനാട് പനമരം സ്വദേശി സൈതലവി (45) തന്നെ…

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റ്സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി , തിരുവനന്തപുരം പ്ലാമൂട് പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും മകൻ ചാൾസ് ചാക്കോ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ…

കുവൈത്തിൽ 53 പേർക്കുകൂടി കോവിഡ്

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ അകെ എണ്ണം 411233 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു…

കുവൈത്തിൽ താപനില കുറഞ്ഞേക്കും

കുവൈത്ത് സിറ്റി:ഈ മാസം അവസാനത്തോടെ കുവൈത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധൻ മുഹമ്മദ് ഖരം വ്യക്തമാക്കി . നിലവിൽ സീറോ സീസൺ ആയതിനാൽ അലർജികളും ആസ്മയും…

കുവൈത്തിൽ 2089 വിദേശികളെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി● രാജ്യത്ത് സർക്കാർ മേഖലയിൽ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകൾ ഈ കാലയളവിൽ 10780 സ്വദേശികൾക്ക് ജോലി ലഭിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ…

കേരള സർക്കാർ ഓണം ബംപറിന്റെ ഭാഗ്യവാൻ ദുബായ് പ്രവാസി ; 12 കോടി ലഭിച്ചത് റസ്റ്ററന്റ് ജീവനക്കാരന്

ദുബായ് ∙ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച‍യാളെ നാട്ടിൽ അന്വേഷിച്ചിട്ട് കാര്യമില്ല, ആ ഭാഗ്യവാൻ ഇവിടെ ദുബായിലുണ്ട്. അബുഹായിലില്‍ മലയാളിയുടെ…

ഒന്നര വർഷത്തിനു ശേഷം കുവൈത്തിൽ സ്കൂളുകൾ വീണ്ടും സജീവമാകുന്നു

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ വീണ്ടും സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിന്റർഗാർട്ടനുകൾ, പ്രൈമറി-മിഡിൽ സ്കൂളുകൾ എന്നിവിടങ്ങളിൽ ഇന്നലെ തൊട്ട് ജീവനക്കാർ എത്തിത്തുടങ്ങി. സെക്കൻഡറി…

കുവൈത്തിൽ ഇന്ന് 56 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 411180 ആയി ഉയർന്നു 84 പേർ…

സഹോദരങ്ങളുടെ മുങ്ങി മരണം :കുവൈത്തിലുള്ള മാതാവിന് നാളെ നാട്ടിലേക്ക് യാത്ര സാധ്യമാകും

കുവൈത്ത് സിറ്റി : , ആലപ്പുഴ ഓമനപ്പുഴ ഓടപ്പൊഴിയിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ച സഹോദരങ്ങളായ അഭിജിത്‌ ( 11) അനഘ (10) എന്നിവരുടെ കുവൈത്തിലുള്ള മാതാവ് മേരി ഷൈൻ നാളെ…

സുരക്ഷാ പരിശോധന :കുവൈത്തിൽ അഞ്ഞൂറിലധികം പേർ അറസ്റ്റിലായി

കുവൈത്ത് സിറ്റി:കുവൈത്തിലെ വിവിധയിടങ്ങളിലായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ഒരാഴ്ചക്കിടെ പിടിയിലായത് അഞ്ഞൂറിലധികം ആളുകളെന്ന് റിപ്പോർട്ട് . ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളില്‍ നിയമലംഘകരായ 200ഓളം പേരാണ് അറസ്റ്റിലായത്. ജലീബ് അല്‍ ശുയൂഖ്…

മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി മുള്ളിക്കൽ വീട്ടിൽ രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32) ആണ് മരണപ്പെട്ടത്. പരേതൻ…

കുവൈത്തിലെ ഹോട്ടലുകൾ പ്രതിസന്ധിയിൽ നിന്നും തിരിച്ചു വരുന്നു

കുവൈത്ത് സിറ്റി∙ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റസ്റ്ററന്റുകളിൽനിന്നും ഇരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതോടെ ഹോം ഡെലിവറി കുറഞ്ഞുതുടങ്ങി. ഹോട്ടലുകളിൽഹോം ഡെലിവറി 25% വരെ…

കുവൈത്തിൽ മാതാപിതാക്കളെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാർക്ക് കുത്തേറ്റു

മാതാപിതാക്കളെ മർദിക്കുന്ന കുവൈറ്റ് പൗരനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തേറ്റു ഒരാളുടെതോളിലും മറ്റൊരാളുടെ കൈയിലുമാണ് സ്വദേശി കത്തി ഉപയോഗിച്ച് കുത്തിയത് . കൺട്രോൾ റൂമിന് ലഭിച്ച സന്ദേശത്തിന്റെ…

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 411124 ആയി ഉയർന്നു . 112 പേർ…

കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു

രാജ്യത്ത് ഇന്ന് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായികുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചു , കുവൈത്തിന് വടക്കുകിഴക്കായി അൽ-റൗദത്തൈൻ പ്രദേശത്താണ്…

കുവൈത്തിലെ ആറ് പുതിയ പി സി ആർ പരിശോധന കേന്ദ്രങ്ങൾ ഇവ

കു​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ ആ​റ്​ ഗവർണറേറ്റുകളിലുമായി കേന്ദ്രങ്ങൾ അനുവദിച്ചതായി ​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​പി​റ്റ​ൽ ഗ​വ​ർ​ണറേറ്റി​ൽ ഹ​മ​ദ്​ അ​ൽ ഹു​മൈ​ദി ആ​ൻ​ഡ്​ ശു​വൈ​ഖി​ലെ ശൈ​ഖ അ​ൽ സി​ദ്​​റാ​വി ഹെ​ൽ​ത്ത്​​​ സെൻറ​ർ,…

നിങ്ങൾ ആ​പ്പി​ൾ ഡി​വൈ​സാണോ ഉപയോഗിക്കുന്നത്?? അ​പ്​​ഡേ​റ്റ്​ ചെയ്തില്ലെങ്കിൽ പണിപാളുമെന്ന് കുവൈത്ത് ​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി:ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം .ആ​പ്പി​ൾ സ്​​മാ​ർ​ട്ട്​ ഡി​വൈ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ സൈ​ബ​ർ സു​ര​ക്ഷ വ​കു​പ്പ്​ അ​ഭ്യ​ർ​ഥി​ച്ചു. ഐഫോണിലെ ഐ…

കുവൈത്തിലേക്കുള്ള വിമാന നിരക്ക് കുറയും :വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ അപേക്ഷ നൽകി

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ മന്ത്രി സഭക്ക് മുമ്പാകെ ശുപാർശ നൽകി നിലവിൽ 10,000 യാത്രക്കാരുള്ള വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കണമെന്നാണ്…

പ്രത്യേക വിഭാഗങ്ങൾക്ക് വിസിറ്റ്,ഫാമിലി വിസകൾ അനുവദിക്കാൻ തുടങ്ങി കുവൈത്ത് :വിശദാംശങ്ങൾ

കുവൈറ്റ് സിറ്റി: പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്ക്ക് കുവൈറ്റ് റെസിഡന്സ് അഫയേഴ്സ് ഡിപ്പാര്ട്ട്മെന്റ് സന്ദര്ശന, വാണിജ്യ വിസകള്ക്ക് പുറമേ ആശ്രിത വിസകളും നല്കി തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു കുവൈത്തിലെ വാർത്തകൾ…

2 കോടി വരെ വായ്പ, വിവാഹത്തിന് പണം; അറിഞ്ഞിരിക്കാം പ്രവാസികൾക്കുള്ള ഈ സേവനങ്ങൾ

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ അതിഭീമമാണ്. അതിൽ തന്നെ വിദേശത്തുള്ള പ്രവാസികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികളും ഉൾപ്പെടുന്നു. കേരളത്തിന്റെ സമ്പദ‌്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ തൊഴിൽ നൈപുണ്യ…

നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടും : ഡേ​റ്റ സെൻറ​ർ ആരംഭിക്കാൻ ഗൂഗിൾ കുവൈത്തിലേക്ക് വരുന്നു

കു​വൈ​ത്ത്​ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ ഗൂ​ഗ്​​ൾ ക്ലൗ​ഡ്​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്തി​ൽ ഡേ​റ്റ സെൻറ​ർ ആ​രം​ഭി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​വും ഗൂ​ഗ്​​ൾ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.ഗൂഗിള്‍…

കുവൈത്തിൽ പെട്രോളിയം മേഖലയില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍

കുവൈത്ത് സിറ്റി:കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും 1,491 സാങ്കേതിക തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് കണക്കുകൾ ഈ വർഷം ജൂൺ അവസാനത്തെ കണക്കനുസരിച്ചാണിത്ഇവയിൽ ഭൂരിഭാഗവും കുവൈറ്റ് ഓയിൽ കമ്പനി (KOC), കുവൈറ്റ്…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി, ആലപ്പുഴ തത്തമ്പളളി ചെമ്പംപറമ്പിൽ വീട്ടിൽ സുരേഷ് കുമാർ സോമൻ നായർ (47) കുവൈറ്റിൽ അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ ജയകുമാരി,…

കുവൈത്തിൽ നിയമ ലംഘകരെ പിടികൂടുന്നത് തുടരുന്നു : 118 പേർ കൂടി അറസ്റ്റിൽ

ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പോലീസ് ആരംഭിച്ച സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി താമസാനുമതിയുടെ കാലാവധി അവസാനിച്ച 12 പേരും, സിവിൽ ഐ ഡി കൈവശം ഇല്ലാത്ത 93 പേരെയും മറ്റ് വിവിധ കാരണങ്ങളാൽ…

കുവൈത്തിൽ വാഹന ഉടമാവകാശം മാറ്റാൻ പുതിയ നിബന്ധന

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ൻ പു​തി​യ നി​ബ​ന്ധ​ന ഏർപ്പെടുത്തി അധികൃതർ . പ​ണം കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.. ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ…

30 ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ കോവിഡിന്റെ സാന്നിധ്യം

ദുബായ് : 30 ദിവസങ്ങൾ പഴക്കമുള്ള മൃതശരീരത്തിൽ കോവിഡിന്റെ സാന്നിധ്യം. അടുത്തിടെ മരണപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന്ദുബായ് പൊലീസിലെ ഫോറൻസിക് ഡോക്ടർമാർ പറഞ്ഞു.നിലവിലുള്ള ഗവേഷണങ്ങൾ അനുസരിച്ചു…

ഇനി കുവൈത്ത് പൊലീസിനെ തൊട്ടാൽ എരിയും

കുവൈത്ത് സിറ്റി∙കു​വൈ​ത്തി​ൽ പൊ​ലീ​സു​കാ​ർ​ക്ക് സ്വ​യ​ര​ക്ഷ​ക്കാ​യി കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി പൊലീസിന് ആത്മരക്ഷാർഥം ഉപയോഗിക്കാൻ പെപ്പർ സ്പ്രേ നൽകാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു . നിലവിൽ പൊലീസിന് നൽകുന്ന ആയുധങ്ങൾക്ക്…

ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാൻ പോകുന്നതായി സന്ദേശം :കുവൈത്തിൽ പ്രവാസി പെൺകുട്ടിയെ തേടി പോലീസ്

കുവൈത്ത് സിറ്റി ;കുവൈത്തിൽ 15 വയസ്സ് കാരിയായ പാകിസ്ഥാനി പെൺ കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഏജൻസി അന്വേഷണം ഊർജ്ജിതമാക്കി.15 വയസ്സുള്ള പാകിസ്താനി പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് സുരക്ഷാ സേന…

പുതിയ എൻക്രിപ്ഷൻ സവിശേഷത ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ സുരക്ഷിതമാക്കാം?

വ്യക്തിഗത ചാറ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന്, ഐഫോണുകളിലെ ഐക്ലൗഡ്, ആൻഡ്രോയിഡിലെ ഗൂഗിൾ ഡ്രൈവ് തുടങ്ങിയ സേവനങ്ങളിൽ ഉള്ളടക്ക ബാക്കപ്പ് എൻക്രിപ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. വരും…

കുവൈത്തിൽ നിയമ ലംഘകരെ പിടികൂടാൻ ആരംഭിച്ചു :96 പേർ അറസ്റ്റിൽ

കുവൈത്ത് ക്യാപിറ്റൽ ഗവർണറേറ്റിലെ ബിനീദ് അൽ-ഗർ പ്രദേശത്ത് സുരക്ഷാ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 96 പേരെ അറസ്റ്റ് ചെയ്തു ഇവരിൽ 37 പേർ റെസിഡൻസി കാലാവധി കഴിഞ്ഞവരാണ് , മൂന്ന് പേർ…

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം രണ്ട് മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 410901 ആയി ഉയർന്നു 134 പേർ…

കുവൈത്തിൽ നിരോധിത മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്‌തു

കുവൈത്തിൽ അംഗീകൃത കുറിപ്പടി ഇല്ലാതെ നിരോധിത സൈക്കോട്രോപിക് മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഔദ്യോഗികവും അംഗീകൃതവുമായ മെഡിക്കൽ കുറിപ്പുകളില്ലാതെ നിരോധിതവും…

കുവൈത്തിൽ 2.2 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കുട്ടികൾക്ക് കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന ദൗ​ത്യം വിജയകരമായി പു​രോ​ഗ​മി​ക്കു​ന്നു. ഈ വിഭാഗത്തിൽ പെടുന്ന 2,20,000 പേ​ർ​ക്കാണ് കുത്തിവെപ്പ് നൽകിയത്. 12നും 15​നും ഇടയിൽ…

കുവൈത്തിൽ കഞ്ചാവുമായി വിദേ​ശി പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: കുവൈത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി ​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി. ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​ബ്​ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. വ്യ​ക്​​തി​ഗ​ത പാ​ർ​സ​ൽ വ​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്.…

നഴ്‌സിംഗ് മേഖലയിലെ സ്വദേശിവത്കരണം :മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും

അബുദാബി: യുഎഇയുടെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ്…

18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പ്രവേശനം; നിബന്ധനകളുമായി കുവൈറ്റ് ഏവിയേഷൻ

കുവൈത്ത് സിറ്റി :18 വയസ്സിന് താഴെ പ്രായമായ കോവിഡ് കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ DGCA സർക്കുലർ പുറത്തിറക്കി സർക്കുലർ അനുസരിച്ച്,…

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം410842 ആയി ഉയർന്നു . 117…

കോവാക്സിന് ഈ ആഴ്ച അംഗീകാരം കിട്ടിയേക്കും

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സിന് ഈ ആഴ്ചയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നൽകിയേക്കുമെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ തദ്ദേശീയ വാക്സീനാണു കോവാക്സിൻ.…

കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് താഴേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിഷുവൈഖ് മറൈൻ ഫയർ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത് . റിപ്പോർട്ട് അനുസരിച്ച്, സ്ത്രീ കാറിൽ വന്ന് പാലത്തിൽനിർത്തിയതിന്…

കുവൈത്തിൽ ഒരാഴ്ചക്കിടെ എത്തിയ ഇന്ത്യക്കാർ എത്ര ??കണക്കുകൾ പുറത്ത്

കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും 174 വിമാനങ്ങൾ സർവീസ് നടത്തി. ആദ്യ ആഴ്ചയിൽ ഈജിപ്തിൽ നിന്ന് 89 വിമാനങ്ങളും ഇന്ത്യയിൽ നിന്ന് 85…

കുവൈത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ ആത്മഹത്യ ചെയ്‌തു

കുവൈത്തിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേർ ആത്മഹത്യ ചെയ്‌തു ഒരു കുവൈറ്റിയും ഒരു ഇന്ത്യക്കാരനുമാണ് ആത്മഹത്യ ചെയ്‌തത്‌ അബ്ദുള്ള അൽ-മുബാറകിലെ തന്റെ മുറിയിലാണ് ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾ ജീവനൊടുക്കിയതിന്റെ…

കുവൈത്ത്‌ വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറഞ്ഞേക്കും

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ പറയുന്നു .നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചപ്പോൾ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30%…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version