മങ്കി പോക്സിൽ നിന്ന് വിമുക്തമാണെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി: രാജ്യം മങ്കി പോക്സിൽ നിന്ന് വിമുക്തമാണെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിക്ക് മങ്കി പോക്സ് കണ്ടെത്തിയെന്ന് പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു ജഹ്റ ആശുപത്രി ഡയറക്ടർ ജമാൽ അൽ ദുജൈ്. ലോകാരോ​ഗ്യ സംഘടനയുമായും അയൽ രാജ്യങ്ങളിലെ ആരോ​ഗ്യ അതോറിറ്റികളുമായും ചര്‍ച്ചകള്‍ നടത്തുന്നതായും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. കുട്ടിയെ മങ്കിപോക്സ് ബാധിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്നുമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത് ഡെർമറ്റൈറ്റിസ് ആണെന്ന് കണ്ടെത്തിയത്. മുൻകരുതൽ എന്ന നിലയിൽ പിസിആർ പരിശോധനയും നടത്തി. ഇതിൽ കുട്ടിക്ക് മങ്കി പോക്സ് ബാധിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അൽ ദുജൈ് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version