കുവൈറ്റിൽ തുടർച്ചയായ നാലാം ദിവസവും, സുരക്ഷാ ടീമുകൾ ജ്ലീബ് അൽ – ഷുയൂഖ്, മഹ്ബൂല ഏരിയകളിൽ വിപുലമായ പ്രചാരണം തുടരുകയും നിരവധി റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് എന്നിവരുടെ നിർദേശ പ്രകാരമാണ് ഈ കാമ്പെയ്‌നെന്ന് സുരക്ഷാ മാധ്യമ വകുപ്പ് അറിയിച്ചു.
കുവൈറ്റിലെ ബനീദ് അൽ ഗാർ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ഫർവാനിയ ഗവർണറേറ്റ് എന്നിവിടങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാമ്പെയ്‌നുകൾ നടത്തി. താമസ നിയമം ലംഘിച്ച 90 പ്രവാസികളെ അറസ്റ്റ് ചെയ്തു. കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD