സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യുറോ 2021 ഡിസംബർ അവസാനത്തോടെ പുറത്തുവിട്ട ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിലെ മൊത്തം ജനസംഖ്യ 4,216,900-ൽ എത്തിയതായി റിപ്പോർട്ട്.
2020-ലെ 4,336,012-ൽ നിന്ന് 119,112 പേരുടെ ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രവാസികളുടെ എണ്ണത്തിലാണ് കുറവ് വന്നിരിക്കുന്നത്. പ്രവാസികളുടെ എണ്ണത്തിൽ ഏകദേശം 148,000 പേരുടെ കുറവും, കുവൈത്തികളുടെ എണ്ണത്തിൽ ഏകദേശം 29,000 വർദ്ധനയും ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ 2021 ജൂൺ അവസാനത്തോടെയുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് കുവൈറ്റിലെ ജനസംഖ്യ 4,627,674 ആണെന്നാണ്. -2021 അവസാനത്തെ സിഎസ്ബി സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 411,000 പേരുടെ വ്യത്യാസമുണ്ട്. 60 വയസ്സ് പിന്നിട്ട പ്രവാസികളുടെ എണ്ണത്തിലാണ് വലിയ വ്യത്യാസം കാണിക്കുന്നത്. സിഎസ്ബി 60 വയസും അതിൽ കൂടുതലുമുള്ളവർ 361,493 ആണെന്നും പിഎസിഐ 2021 ജൂൺ അവസാനം 122,004 ആണെന്നും കണക്കാക്കുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD