കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന ഷൈജു വര്‍ഗീസ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ അന്തരിച്ചു.
ദുബൈയില്‍ നിന്നും ട്രാന്‍സ്‌ഫർ കിട്ടിയതിനെ തുടർന്നാണ് കുവൈറ്റിൽ എത്തിയത്. കുടുംബത്തെ കൂടി കൊണ്ടുവരാന്‍ നാട്ടില്‍ പോയതായിരുന്നു. ബ്ലഡ് പ്രഷര്‍ കുടി കുഴഞ്ഞ് വീണതിനെ തുടര്‍ന്ന്, ശനിയാഴ്ച രാത്രയില്‍ കുമ്പനാട്ടെ ആശുപത്രിയില്‍ പ്രവശേിപ്പിച്ചിരുന്ന ഷൈജുവിന് പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കുവൈറ്റിൽ ആറ് മാസം മുമ്പാണ് അദ്ദേഹം എത്തിയത്.
ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദും ലുലു എക്‌സ്‌ചേഞ്ച് കുവൈത്ത് മാനേജമെന്റും ഷൈജു വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *