 
						കുവൈറ്റ് കടല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇറാഖി ബോട്ടുകള്‍ പിടിച്ചെടുത്തു
കുവൈറ്റ്: കുവൈറ്റ് ടെറിട്ടോറിയല്‍ കടല്‍ കടന്ന നിരവധി ഇറാഖി ബോട്ടുകള്‍ തടഞ്ഞ് കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം. ഫൈലാക്ക ദ്വീപിന് വടക്ക് വശം വഴി കടക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് തടഞ്ഞത്. മറൈന്‍ റഡാര്‍ സംവിധാനം നിരീക്ഷിക്കുന്നത്. ഇത്തരത്തില്‍ കുവൈത്ത് ടെറിട്ടോറിയല്‍ കടല്‍ കടക്കുന്ന സമുദ്ര കപ്പലുകള്‍ നിരീക്ഷിച്ചയുടന്‍ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് നടത്തി. കൂടാതെ ഈ ബോട്ടുകള്‍ പിന്തുടരാനുള്ള നടപടികളും സ്വീകരിക്കുകയായിരുന്നു.
അതേ സമയം കോസ്റ്റ് ഗാര്‍ഡിന് ഇറാഖി ബോട്ടുകളെ തടയാന്‍ സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കപ്പലിലുണ്ടായിരുന്ന ആളുകളുടെ ഐഡന്റിറ്റി പരിശോധിച്ചതിന് ശേഷം അവ ഇറാഖി മത്സ്യബന്ധന ബോട്ടുകളാണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ നിരോധിത വസ്തുക്കളോ നിരോധിത മത്സ്യബന്ധന ഉപകരണങ്ങളോ കണ്ടെത്തിയിട്ടില്ല. ഇറാഖി മത്സ്യത്തൊഴിലാളികള്‍ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി കടന്നതാണെന്നാണ് വ്യക്തമായത്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0
 
		 
		 
		 
		 
		
Comments (0)