വിമാനത്താവളത്തിൽ ഇനി ‘കാത്തുനിൽക്കേണ്ട’! ഭിന്നശേഷിക്കാർക്ക് സ്വന്തം വഴിയിലൂടെ ടെർമിനലിലൂടെ സഞ്ചരിക്കാൻ സഹായവുമായി ദുബായിൽ ഡനാറ്റയുടെ പുതിയ സാങ്കേതികവിദ്യ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് ഇനി കൂടുതൽ സ്വതന്ത്രവും സൗകര്യപ്രദവുമായ യാത്രാനുഭവം. യാത്രക്കാരെ ടെർമിനലിനുള്ളിൽ സ്വയം സഞ്ചരിക്കാൻ സഹായിക്കുന്ന ഓട്ടോണമസ് സാങ്കേതികവിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വിമാനത്താവള സേവനദാതാക്കളായ ഡനാറ്റ. വിമാനത്താവളത്തിലെ തിരക്കും യാത്രക്കാരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ, ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായം കൂടുതൽ വേഗത്തിലും കൃത്യതയിലും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വൈകല്യങ്ങളുള്ള യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. പ്രവർത്തന വിവരങ്ങൾ നിരന്തരം വിലയിരുത്തി ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെയും സേവനങ്ങളെയും വിന്യസിക്കുന്നതായും ഡനാറ്റ അറിയിച്ചു.

ദുബായ് എയർപോർട്ട് അധികൃതരുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഭിന്നശേഷിക്കാർക്കായി വിമാനത്താവളത്തിൽ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും യാത്രക്കാരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയുന്നതിനുമായി തുടർച്ചയായ ഏഴാം വർഷവും ഡനാറ്റ പ്രദർശനത്തിൽ പങ്കെടുത്തു. അറബിക്, ഇംഗ്ലീഷ് ഭാഷകളിലുള്ള ക്യുആർ കോഡ് സർവേകളിലൂടെയാണ് യാത്രക്കാരിൽനിന്ന് നിർദേശങ്ങളും പ്രതികരണങ്ങളും ശേഖരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *