Kuwait Worker’s Protection കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും മികച്ച ഭരണനിർവ്വഹണവും അഡ്മിനിസ്ട്രേറ്റീവ് കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. ബുധനാഴ്ച ചേർന്ന മാൻപവർ അതോറിറ്റിയുടെ ഭരണസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കപ്പെടാൻ തൊഴിൽ വിപണിയിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പിലാക്കണമെന്ന് ഷെയ്ഖ് ഫഹദ് നിർദ്ദേശിച്ചു. രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മാൻപവർ അതോറിറ്റിയുടെ പ്രവർത്തന രീതികൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൗരന്മാർ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നിവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക വികസന പദ്ധതികൾ നടപ്പിലാക്കും. സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും നവീകരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നയങ്ങൾക്ക് വേഗം കൂട്ടും. അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ യോഗം വിലയിരുത്തി.
Home
Kuwait
Kuwait Worker’s Protection: കുവൈത്തിൽ തൊഴിൽ മേഖലയിൽ കർശന നിയന്ത്രണം: ‘നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ല’