Kuwait Job Violation: കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘പുതിയ’ ഡിജിറ്റൽ സേവനം

Kuwait Job Violation കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായി അധികാരികളെ അറിയിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. മനുഷ്യക്കടത്തിനെതിരെയുള്ള ആഗോള കാമ്പെയ്ന്റെ ഭാഗമായാണ് ‘റിപ്പോർട്ട് മി’ എന്ന പേരിൽ പുതിയ ഓൺലൈൻ സേവനം ആരംഭിച്ചിരിക്കുന്നത്. തൊഴിൽ വിപണിയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കാനും നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് നിയമപരമായി വിലക്കുള്ള മേഖലകളിൽ അവരെ നിയമിക്കുന്നത്. സേവനങ്ങൾ പുരുഷന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നത്. തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായി ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്നത്. തൊഴിൽ വിപണിയിലെ അനധികൃത പ്രവണതകളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. കുവൈറ്റിന്റെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹേൽ’ വഴി ലളിതമായ ഇലക്ട്രോണിക് രീതിയിൽ പരാതികളും വിവരങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *