Dumping Waste Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിട നിർമ്മാണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് മുൻസിപ്പാലിറ്റി ആരംഭിച്ച ‘ബിൽഡ്, ഡോണ്ട് ഡിസ്ട്രോയ്’ പരിശോധനകൾ തുടരുന്നു. ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിന് 8 മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയതായി ഫർവാനിയ മുൻസിപ്പാലിറ്റി സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് പരിശോധനാ സംഘ തലവൻ മുഹമ്മദ് അൽ-മുവൈസിരി അറിയിച്ചു. കെട്ടിട നിർമ്മാണം, പൊളിക്കൽ, അറ്റകുറ്റപ്പണികൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനാണ് ഈ കാമ്പെയ്‌നിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിർമ്മാണ അവശിഷ്ടങ്ങളും കെട്ടിട മാലിന്യങ്ങളും വിജനമായ പറമ്പുകളിലോ പൊതുവഴികളിലോ തള്ളാതെ അധികൃതർ നിർദ്ദേശിച്ച പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റാൻ കെട്ടിട ഉടമകളും കരാറുകാരും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർമ്മാണ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുന്നത് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ജീവന് ഭീഷണിയാകും. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടഞ്ഞ് പരിസ്ഥിതി ശുചിത്വം ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കും. പുതിയ വീടുകളും പ്ലോട്ടുകളും നിർമ്മിക്കുന്നവർ കൂടുതൽ നിർദ്ദേശങ്ങൾക്കും ബോധവൽക്കരണ സന്ദേശങ്ങൾക്കുമായി കുവൈറ്റ് മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണം.
Home
Kuwait
Dumping Waste Kuwait: ‘ബിൽഡ്, ഡോണ്ട് ഡിസ്ട്രോയ്’ കാമ്പെയ്ൻ ശക്തം; വഴിയോരങ്ങളിൽ മാലിന്യം തള്ളിയാൽ കുവൈത്തില്‍ കർശന നടപടി