UAE petrol price hike; പെട്രോൾ വില കുത്തനെ കൂടി; മെട്രോ യാത്രയിലേക്കും ‘വർക്ക് ഫ്രം ഹോമി’ലേക്കും ചുവടുമാറ്റാനൊരുങ്ങി യുഎഇ പ്രവാസികൾ

UAE petrol price hike; യുഎഇയിൽ പെട്രോൾ വിലയിൽ 16 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയതോടെ ദൈനംദിന ജീവിതച്ചെലവ് ചുരുക്കാനുള്ള പുതിയ വഴികൾ തേടുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ. പ്രതിമാസ ബജറ്റ് താളം തെറ്റാതിരിക്കാൻ കാർ യാത്രകൾ പരമാവധി കുറയ്ക്കാനും, ദുബായ് മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും, ആഴ്ചയിൽ ചില ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ കമ്പനികളോട് ആവശ്യപ്പെടാനുമാണ് പലരും ഇപ്പോൾ ആലോചിക്കുന്നത്. കാർപൂളിംഗും കാർ ലിഫ്റ്റും ഉപയോഗിക്കുന്നവർക്കും വരും മാസങ്ങളിൽ യാത്രാച്ചെലവിൽ കാര്യമായ വർധനവുണ്ടാകും.

സ്വകാര്യ വാഹനം വീട്ടിലിട്ട് ദുബായ് മെട്രോയെ ആശ്രയിക്കാനാണ് അൽ ഖുസൈസിൽ താമസിക്കുന്ന ആൽവിൻ പിന്റോയുടെ തീരുമാനം. ജുമൈറ ലേക്ക് ടവേഴ്സിലാണ് ഇദ്ദേഹത്തിന്റെ ഓഫീസ്. ഓഫീസ് യാത്രയ്ക്ക് മാത്രമായി പെട്രോളിന് പ്രതിമാസം 700 മുതൽ 800 ദിർഹം വരെ ചെലവാകാറുണ്ട്. വീടിനടുത്താണ് മെട്രോ സ്റ്റേഷൻ. ഓഫീസാകട്ടെ അവിടുത്തെ സ്റ്റേഷനിൽ നിന്ന് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ. ഇപ്പോൾ കാലാവസ്ഥയും മെച്ചപ്പെട്ടതിനാൽ മെട്രോ തന്നെയാണ് നല്ലത്,” എന്ന് ആൽവിൻ പറയുന്നു. ഒരു മാസത്തെ എല്ലാ സോണുകളിലും യാത്ര ചെയ്യാവുന്ന റെഗുലർ നോൾ (Nol) പാസിന് 350 ദിർഹമേ ചിലവാകൂ. മെട്രോയിലേക്ക് മാറുന്നതിലൂടെ മാസം 350 മുതൽ 450 ദിർഹം വരെ ഇന്ധനച്ചെലവിൽ ലാഭിക്കാൻ സാധിക്കും. കാറിലുള്ള യാത്രയെ അപേക്ഷിച്ച് മെട്രോയിൽ വെറും 15 മിനിറ്റ് അധികം മാത്രമേ വേണ്ടിവരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജ്മാനിലെ ഹൊറൈസൺ ടവേഴ്സിൽ താമസിക്കുന്ന ഷബ്ബീർ അഹമ്മദിന്റെ അവസ്ഥ മറ്റൊന്നാണ്. ദേരയിലെ ഗലദാരി റൗണ്ട് എബൗട്ടിന് സമീപമുള്ള സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ അഡ്മിൻ വിഭാഗത്തിലാണ് ഷബ്ബീർ ജോലി ചെയ്യുന്നത്. ആഴ്ചയിൽ അഞ്ചു ദിവസവും സ്വന്തം കാറിലാണ് ഓഫീസ് യാത്ര. പ്രതിമാസം നിലവിൽ 1,200 ദിർഹത്തിലധികം പെട്രോളിനായി മാത്രം ചെലവാകുന്നുണ്ട്. നാല് ദിവസത്തിൽ ഒരിക്കൽ വാഹനം ഫുൾ ടാങ്ക് അടിക്കേണ്ടി വരാറുണ്ട്. പുതിയ നിരക്ക് വന്നതോടെ ഇത് 1,500 ദിർഹത്തിന് മുകളിലാകും. അതിനാൽ ആഴ്ചയിൽ ചില ദിവസമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) അനുവാദം ചോദിക്കാനാണ് കമ്പനിയോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്, ഷബ്ബീർ വ്യക്തമാക്കി.

ഷാർജ അൽ നഹ്ദയിൽ താമസിക്കുന്ന സെയിൽസ് എക്സിക്യുട്ടീവായ ഹമീദിന് ഓഫീസ് യാത്ര മാത്രം ചുരുക്കിയാൽ പോരാ. ബിസിനസ് ബേയിലെ ഓഫീസിലേക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പോയാൽ മതിയെങ്കിലും, ആഴ്ചയിൽ നാല് ദിവസവും ക്ലയന്റുകളെ കാണാൻ യാത്ര ചെയ്യേണ്ടതുണ്ട്. മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും പെട്രോൾ അടിക്കേണ്ടി വരാറുണ്ട്. കമ്പനി പകുതി ഇന്ധനച്ചെലവ് നൽകാറുണ്ടെങ്കിലും പുതിയ വിലവർധന കാരണം മാസം 170 മുതൽ 250 ദിർഹം വരെ സ്വന്തം കൈയിൽ നിന്ന് അധികമായി മുടക്കേണ്ടി വരും, ഹമീദ് പറയുന്നു. ചെലവ് നിയന്ത്രിക്കാനായി ഒരേ സ്ഥലത്തുള്ള ക്ലയന്റുകളുടെ സന്ദർശനം ഒരൊറ്റ ദിവസത്തിലേക്ക് ഒതുക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം. മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള ഓഫീസുകൾ ആണെങ്കിൽ കാർ ഒഴിവാക്കി മെട്രോയിൽ പോയി വരാനും പദ്ധതിയിടുന്നുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *