“എന്റെ വാക്കുകൾ നിങ്ങൾക്കായി…”; ജീവിതത്തിലെ ഓർമകളും പാഠങ്ങളും കുറിച്ച് ഷെയ്ഖ് മുഹമ്മദിന്റെ 26 കത്തുകൾ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം ‘ദി ലെറ്റേഴ്സ്’ പുറത്തിറങ്ങുന്നു. കുടുംബബന്ധങ്ങൾ, ജീവിതാനുഭവങ്ങൾ, ഭരണരംഗത്തെ പാഠങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം ‘ലെസൺസ് ഫ്രം ലൈഫ്’ പരമ്പരയിലെ രണ്ടാമത്തെ ഭാഗമാണ്. ആറു പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തന ജീവിതത്തിൽ നിന്ന് ലഭിച്ച അനുഭവങ്ങളും നിർണായക തീരുമാനങ്ങളിൽ നിന്നുള്ള പാഠങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, പൗരന്മാർ, ലോകജനത എന്നിവർക്കായി എഴുതിയ 26 കത്തുകളാണ് പുസ്തകത്തിലുള്ളത്.
വരുന്ന തലമുറയ്ക്ക് അനുഭവങ്ങളിൽനിന്നുള്ള പാഠങ്ങൾ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കത്തുകൾ എഴുതിയതെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കുന്നു. വ്യക്തികൾ കടന്നുപോയാലും ആശയങ്ങളും മൂല്യങ്ങളും നിലനിൽക്കണമെന്ന ചിന്തയും പുസ്തകത്തിൽ പ്രതിഫലിക്കുന്നു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിസംബോധന ചെയ്യുന്ന കത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. സഹോദരനും സുഹൃത്തും യാത്രയിലെ പങ്കാളിയുമായാണ് അദ്ദേഹത്തെ ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനുള്ള കത്തിൽ ഭരണത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഉപദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളോട് അടുത്തുനിൽക്കുക, വിധിക്കുന്നതിന് മുമ്പ് കേൾക്കുക, ശിക്ഷിക്കുന്നതിന് മുമ്പ് കരുണ കാണിക്കുക തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ഓർമിപ്പിക്കുന്നു.

ഭാര്യ ഷെയ്ഖാ ഹിന്ദ് ബിൻത് മക്തൂമിനുള്ള കത്തിലാണ് വ്യക്തിജീവിതത്തിലെ ഓർമകൾ കൂടുതൽ തെളിയുന്നത്. 47 വർഷത്തെ ദാമ്പത്യജീവിതം അനുസ്മരിക്കുന്ന ഷെയ്ഖ് മുഹമ്മദ്, ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയെ തന്റെ ‘ശാന്തമായ കരുത്ത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. മക്കളിൽ വിനയവും രാജ്യസ്നേഹവും വളർത്തിയതിലെ അവരുടെ പങ്കും കത്തിൽ എടുത്തുപറയുന്നു.
മകൻ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനുള്ള കത്തിൽ നഗരങ്ങളുടെ വളർച്ച, കഴിവുള്ളവരെയും ആശയങ്ങളെയും ആകർഷിക്കൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. സഹപ്രവർത്തകർക്കുള്ള കത്തിൽ അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനൊപ്പം അതിവേഗം മാറുന്ന ലോകത്ത് സ്ഥാപനങ്ങൾ നിരന്തരം പഠിക്കുകയും മാറുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. നിർമിതബുദ്ധി പോലുള്ള സാങ്കേതികവിദ്യകൾ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ എത്താൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *