UAE domestic worker scams; വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: യുഎഇയിൽ 200 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി

UAE domestic worker scams; യുഎഇയിൽ അംഗീകാരമില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ പ്രോത്സാഹിപ്പിച്ച ഇരുനൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അധികൃതർ പൂട്ടിച്ചു. 2026-ന്റെ ആദ്യ പകുതിയിലാണ് നടപടി സ്വീകരിച്ചതെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് ഈ അക്കൗണ്ടുകൾ നിർത്തലാക്കിയത്. മന്ത്രാലയത്തിന്റെ സാധുവായ ലൈസൻസില്ലാതെയും, സർക്കാർ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി യാതൊരു ബന്ധവുമില്ലാതെയും പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെയാണ് നടപടി. നേരിട്ടുള്ള ഫീൽഡ് പരിശോധനകൾക്ക് പുറമെ, ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ, ട്രാക്കിംഗ് സംവിധാനങ്ങൾ, എഐ എന്നിവ കാര്യക്ഷമമായി ഉപയോഗിച്ചാണ് ഇത്തരം നിയമവിരുദ്ധ ഇടപാടുകൾ കണ്ടെത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ വരുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി കുടുംബങ്ങൾ തട്ടിപ്പുകളിൽ വീഴുന്നത് തടയാനാണ് നടപടികൾ കർശനമാക്കിയത്. അംഗീകൃത ഓഫീസുകൾ വഴി ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ നിയമപരമായ കരാറുകളും ന്യായമായ നിരക്കുകളും ലഭിക്കുമെന്നും, എന്തെങ്കിലും പരാതികളുണ്ടായാൽ മന്ത്രാലയത്തെ നേരിട്ട് അറിയിക്കാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ കാണുന്ന പരസ്യങ്ങൾ കണ്ട് പണം നൽകുന്നതിനോ റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് കടക്കുന്നതിനോ മുൻപ് സ്ഥാപനങ്ങളുടെ ആധികാരികത കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കുടുംബങ്ങൾക്കും തൊഴിലുടമകൾക്കും മന്ത്രാലയം കർശന നിർദ്ദേശം നൽകി. വ്യാജ പരസ്യങ്ങളോ ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി സേവനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ മന്ത്രാലയത്തെ അറിയിക്കാം. അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പൂർണ്ണ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *