Abu Dhabi rent scam; സൂക്ഷിക്കുക! അബുദാബിയിൽ വൻ വാടക തട്ടിപ്പ്; ലക്ഷങ്ങൾ നഷ്ടപ്പെട്ട വാടകക്കാരന് കോടതിയിലൂടെ നീതി

Abu Dhabi rent scam; വ്യാജ ബാങ്ക് അക്കൗണ്ടിലേക്ക് വാടക പണം അയക്കാൻ പ്രേരിപ്പിച്ച് താമസക്കാരനിൽ നിന്ന് 42,500 ദിർഹം (ഏകദേശം 10 ലക്ഷത്തോളം രൂപ) തട്ടിയെടുത്ത പ്രതി പണം തിരികെ നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. ഒരു കമ്പനിയുടെ കീഴിലുള്ള വസ്തുവിൽ താമസിക്കുന്ന പരാതിക്കാരൻ, തന്റെ താമസം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് തട്ടിപ്പിന് ഇരയായത്. കമ്പനി ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പുകാരൻ അയച്ച സന്ദേശം വിശ്വസിച്ചാണ് വാടകക്കാരൻ പണം കൈമാറിയത്. സന്ദേശത്തിൽ സൂചിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് 42,500 ദിർഹം അയച്ചു. എന്നാൽ പിന്നീട് ഇത് കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടല്ലെന്നും താൻ ചതിക്കപ്പെട്ടുവെന്നും ഇയാൾ തിരിച്ചറിഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ സംഭവത്തിൽ നേരത്തെ നടന്ന ക്രിമിനൽ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനായി പരാതിക്കാരൻ അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയെ സമീപിച്ചത്. തട്ടിയെടുത്ത മുഴുവൻ തുകയും കൂടാതെ മാനസികവും സാമ്പത്തികവുമായ നഷ്ടത്തിന് 10,000 ദിർഹം നഷ്ടപരിഹാരവും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ കോടതിയുടെ കണ്ടെത്തലുകൾ ശരിവെച്ച സിവിൽ കോടതി, പരാതിക്കാരനിൽ നിന്ന് കൈക്കലാക്കിയ 42,500 ദിർഹം തിരികെ നൽകാൻ പ്രതിയോട് ഉത്തരവിട്ടു. വാടക ഉടമയുമായോ പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയുമായോ നേരിട്ട് ബന്ധപ്പെട്ട് ബാങ്ക് വിവരങ്ങൾ സ്ഥിരീകരിക്കാതെ പണം കൈമാറരുതെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *